മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നവീൻ കുമാർ, ഫർസിൻ മജീദ്, സുമിത് നാരായണൻ എന്നിവർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ…

//

സിപിഐഎം നേതാവിന്റെ പരാതി; സ്വപ്‌നക്കെതിരെ കലാപ ആഹ്വാനശ്രമത്തിന് കേസ്

സിപിഐഎം നേതാവിന്റെ പരാതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ വീണ്ടും കേസ്. കലാപാഹ്വാനശ്രമം, വ്യാജരേഖ ചമയ്ക്കല്‍, ഐടി നിയമങ്ങളുടെ 65ാം വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പാലക്കാട് കസബ പൊലീസാണ് കേസെടുത്തത്. സിപിഐഎം നേതാവ് സി പി പ്രമോദാണ് പരാതി നല്‍കിയത്. നേരത്തേ,…

//

പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരേ ബോംബേറ്; ചക്കരക്കല്ലിലും പയ്യന്നൂരിലും സംഘര്‍ഷം

വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷാവസ്ഥ സംസ്ഥാനത്ത് തുടരുന്നു.കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ചക്കരക്കല്ലിലെ എന്‍.രാമകൃഷ്ണന്‍ സ്മാരക മന്ദിരമാണ് തകര്‍ത്തത്. ഓഫിസ് ജനല്‍ ചില്ലുകളും, ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന്…

//

“ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, നുണക്കഥകൾ പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താത്പര്യക്കാർ”; സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല.ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സർക്കാർ എടുക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി…

//

ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിടെ പൊലീസ് അതിക്രമം;കെ.സി വേണുഗോപാൽ കുഴഞ്ഞുവീണു;കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിടെ പൊലീസ് അതിക്രമം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്തു. തുടർന്ന് കെ.സി വോണുഗോപാൽ കുഴഞ്ഞുവണു. മുതിർന്ന കോൺഗ്രസ് നേതാക്കളെ തുഗ്ലക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ മുൻ നിരയിൽ നിന്നത് കേരളത്തിൽ…

///

നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇ ഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. രാജ്യതലസ്ഥാനം ഇപ്പോഴും സംഘർഷ ഭരിതമാണ്. ഇ ഡി ഓഫിസിന്…

//

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍; അറസ്റ്റ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന്

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ പി എം അറസ്റ്റില്‍. സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് അറസ്റ്റ് ചെയ്തത്.മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കൊച്ചി നോര്‍ത്ത് സ്‌റ്റേഷനിലെ കേസില്‍ ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പെരിന്തല്‍മണ്ണയില്‍ നടന്ന എസ്എഫ്‌ഐ സംസ്ഥാന…

//

‘രാജിവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കെ എസ് യു’;മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കണ്ണൂരിൽ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ഗസ്റ്റ് ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. സ്ഥലത്ത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രതിഷേധിക്കുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത്‌ നീക്കി. മുഖ്യമന്ത്രി കണ്ണൂരിലല്ല ഏത് സ്ഥലത്ത് വന്നാലും മുഖ്യമന്ത്രി…

//

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ; മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് ലീഗ് പ്രതിഷേധം

കണ്ണൂർ:സ്വർണ്ണകടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുബത്തിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിൽ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം .കണ്ണൂർ ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് പ്രകടനമായി എത്തിയാണ് ലുക്ക്…

///

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; 6 കോൺഗ്രസ് പ്രവർത്തകരും, രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സും അറസ്റ്റിൽ

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. കരിങ്കൊടി കാണിക്കാനെത്തിയ ആറ് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. എറണാകുളം പുത്തൻപാലത്ത് കരിങ്കൊടി കാണിക്കാൻ എത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. പ്രതിഷേധിക്കാനെത്തിയ രണ്ട് ട്രാൻസ്‌ജൻഡേഴ്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. യുവമോർച്ച പ്രവർത്തകരായ രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സിനെയാണ് അറസ്റ്റ് ചെയ്‌തത്‌.അറസ്റ്റിലായത് യുവമോർച്ച…

//