പയ്യന്നൂർ കേളോത്ത് സിമന്റ് ഗോഡൗണിൽ ലോറിക്ക് തീപിടിച്ചു

2 മിനിറ്റ് വായിച്ചു

പയ്യന്നൂർ : പയ്യന്നൂർ ദേശീയ പാതയിലെ കേളോത്ത് സിമന്റ് ഗോഡൗണിൽ ചരക്ക് ലോറിക്ക് തീ പിടിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ലോറി ഭാഗികമായി കത്തി നശിച്ചു തീയും പുകയും ഉയരുന്നത് കണ്ട്ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!