ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ചൂട് വർധിച്ച് ഉഷ്ണ തരംഗ സമാനമായ സാഹചര്യം നിലവിലുള്ളതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് ആറുവരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

സമ്മർ ക്ലാസ്സ്, സ്വകാര്യ ട്യൂഷൻ സെൻററുകൾ, സ്കൂളിലെ അഡീഷണൽ ക്ലാസുകൾ എന്നിവക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി ക്ലാസുകൾ നടത്താം

കായിക മത്സരങ്ങൾ, കായികപരിശീലന പരിപാടികൾ, പരേഡുകൾ, എൻസിസി, എൻഎസ്എസ് സ്കൗട്ട് & ഗൈഡ്സ് തുടങ്ങിയവയുടെ അസംബ്ലികളും ഒഴിവാക്കേണ്ടതാണെന്ന് കലക്ടർ അറിയിച്ചു.

  • മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും, സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.

ഉയര്‍ന്ന ചൂട് – ജാഗ്രത നിര്‍ദേശം

ജില്ലയില്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉയര്‍ന്ന ചൂട് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍  ജാഗ്രത പുലര്‍ത്തണം.
പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത്തുടരുക

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ ആര്‍ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11  മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്ക്  ചൂടേല്‍ക്കാതിരിക്കാനുതകുന്ന  രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.


മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത്(11 മുതല്‍ വൈകിട്ട് മൂന്ന് മണിവരെ) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കണം.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക്  ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. 11 മുതല്‍ മൂന്ന് മണി വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കുടിവെള്ളം കരുതണം.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

  1. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
    കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
    അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
    കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
    ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
    ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.

സൂര്യഘാതമേല്‍ക്കാതിരിക്കാന്‍  ജാഗ്രത പുലര്‍ത്തണം – ആരോഗ്യവകുപ്പ്

 അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ ചൂടു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു. കൂടുതല്‍ സമയം വെയിലത്ത് ചെലവഴിക്കുമ്പോള്‍ സൂര്യാതപം കൊണ്ട് പൊള്ളല്‍ ഉണ്ടാകാം.  അങ്ങനെ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് തണലിലേക്ക് മാറണം. ധാരാളം വെള്ളം കുടിക്കുക, പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം സാവധാനം ഒഴിക്കുകയോ, തണുത്ത വെള്ളത്തില്‍ മുക്കിയ സ്‌പോഞ്ച് കൊണ്ട് മൃദുവായി തുടയ്ക്കുകയും ചെയ്യുക. പേശി വലിവ്  മൂലം കൈകാലുകള്‍,സന്ധികള്‍ പൂര്‍ണമായും നിവര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം.
കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ശരീരം ശോഷണം ഉണ്ടാകാം. ക്ഷീണം, കഠിനമായ വിയര്‍പ്പ്, തലകറക്കം, തലവേദന, പേശി വലിവ്, ഓക്കാനവും ചര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുകയും  കടും മഞ്ഞ നിറമാവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.
വളരെ  ഉയര്‍ന്ന ശരീര താപം, വറ്റി വരണ്ട ചുവന്ന ചൂടായ ചര്‍മം, ശക്തിയായ തലവേദന, തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അപസ്മാരം, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. അടിയന്തര ചികിത്സ ആവശ്യമായ ഒരു അവസ്ഥാ വിശേഷമാണിത്.


പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പോഷകാഹാര കുറവുള്ളവര്‍, പ്രമേഹം, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം മുതലായ രോഗമുള്ളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യതാപം ഏറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം.
വെയിലത്ത് പണിയെടുക്കുന്നവര്‍,വളരെ കുറച്ചു മാത്രം വെള്ളം കുടിക്കുന്നവര്‍, തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും താല്‍ക്കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്നവര്‍, കൂടുതല്‍ സമയവും പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകടസാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു.

സൂര്യാഘാതമോ ചൂടു മൂലമുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍

തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, ഫാന്‍, എസി  എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
ധാരാളം പാനീയങ്ങള്‍ കുടിക്കുക. ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഒ ആര്‍ എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കുടിക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കും.
ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുകയോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തണം.
കൂടുതല്‍ സമയം സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന ആളുകള്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിക്കാന്‍ സാധ്യത കൂടുതല്‍. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഉച്ചസമയം വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കേണ്ടതാണ്.
ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുട്ടികളെ അതികഠിനമായ വെയിലുള്ള സമയങ്ങളില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക.

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍:നോര്‍ക്ക റൂട്ട്സ്

ക്യാമ്പ് 16ന് കണ്ണൂരില്‍

 

നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി ഏപ്രില്‍ 16 ന് കണ്ണൂര്‍ ജില്ലാ ക്യാമ്പ് സംഘടിപ്പിക്കും. കലക്ടറേറ്റിലെ നോര്‍ക്ക സെല്ലില്‍  രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ www.norkaroots.org ല്‍ രജിസ്റ്റര്‍ ചെയ്യണം.

 

അപേക്ഷയുടെ പ്രിന്റ് ഔട്ട്,  പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകളുടെ (ഇംപ്രൂവ്മെന്റ്, സപ്ലി ഉള്‍പ്പടെ) അസ്സലും പകര്‍പ്പുകളും അറ്റസ്റ്റേഷനായി ഹാജരാക്കണം. മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ അസ്സല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.അപേക്ഷകനു പകരം ഒരേ അഡ്രസ്സിലുള്ള നോമിനിക്ക് ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരാകാം

.ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍/ഇ -പെയ്മെന്റ്, യു.പി.ഐ അധിഷ്ഠിത മൊബൈല്‍ ആപ്പുകള്‍  മുഖേന മാത്രമേ ഫീസ്‌ ഒടുക്കാന്‍ കഴിയൂ. ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ നോര്‍ക്ക റൂട്ട്സിന്‍റെ  കോഴിക്കോട് സെന്ററിൽ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല.. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും

 

  1. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷന്‍, എം ഇ എ, അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സിലൂടെ ലഭിക്കും. ഫോണ്‍: 0497 2765310, 8281004913, 0495 2304882, 2304885 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം.

ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന്‍ ക്വിസ് 15ന്

ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം
സ്വീപിന്റെ ഇലക്ഷന്‍ ക്വിസ് 15ന്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും തിരുവനന്തപുരത്ത് മെഗാഫൈനലും നടക്കും.
പ്രാഥമിക ഘട്ടത്തില്‍ ഒരു ടീമിന് ഒരു കോര്‍പ്പറേഷനില്‍ മാത്രമേ മത്സരിക്കാന്‍ അവസരമുള്ളു.
പ്രാഥമിക ഘട്ടത്തില്‍, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ സമ്മാന തുക ലഭിക്കും. മെഗാ ഫൈനലില്‍ 10,000, 8000, 6000 രൂപ സമ്മാന തുക ലഭിക്കും.
ഇന്ത്യയിലെയും കേരളത്തിലെയും 1951 മുതല്‍ 2024 വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം (ലോക്‌സഭ, നിയമസഭ),
ഇന്ത്യന്‍ രാഷ്ടീയത്തിലെയും കേരള രാഷ്ട്രീയത്തിലെയും പ്രധാന സംഭവങ്ങള്‍, കൗതുക വിവരങ്ങള്‍, ആനുകാലിക തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങള്‍. 1888 മുതലുള്ള നാട്ടുരാജ്യങ്ങള്‍, സ്വാതന്ത്ര്യസമരം, പ്രാദേശിക ഭരണകൂടം എന്നിവ സംബന്ധിച്ചുള്ള ചില ചോദ്യങ്ങളും ക്വിസ് മത്സരത്തിലുണ്ടാകും. ഫോണ്‍: 7736019113.

 

ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന്‍ ക്വിസ് 15ന്

ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന്‍ ക്വിസ് 15ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും തിരുവനന്തപുരത്ത് മെഗാഫൈനലും…

സ്ഥാനാര്‍ഥികളുടെ പേരും പാര്‍ട്ടിയും ചിഹ്നവും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും പാര്‍ട്ടിയും ചിഹ്നവും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ താഴെപറയുന്ന…

വോട്ടര്‍ ഐഡി കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കാം

വോട്ടര്‍ ഐഡി കാര്‍ഡിന് ഓണ്‍ലൈനായി  അപേക്ഷിക്കേണ്ട വിധം ഘട്ടം 1: വോട്ടേഴ്‌സ് പോര്‍ട്ടലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://voterportal.eci.gov.in സന്ദര്‍ശിക്കുക.…

ലോകസഭ തെരഞ്ഞെടുപ്പ് സാമൂഹ്യ മാധ്യമ നിരീക്ഷണം കര്‍ശനമാക്കും

ലോകസഭ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ്…

മന്ത്രിസഭ അഴിച്ചുപണി ഉടന്‍: സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം> ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി വരുത്താന്‍ ബിജെപി നേതൃത്വം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.നടനും…

Image Slide 3
Image Slide 3

ബട്ടണ്‍ ബാറ്ററി വിഴുങ്ങിയ ഒരു വയസ്സു മാത്രം പ്രായമായ കുഞ്ഞിൻെറ ജീവന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി.

ബട്ടണ്‍ ബാറ്ററി വിഴുങ്ങിയ ഒരു വയസ്സു മാത്രം പ്രായമായ കുഞ്ഞിൻെറ ജീവന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി. കണ്ണൂര്‍ : വാച്ചിലും മറ്റും ഉപയോഗിക്കുന്ന ചെറിയ ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ ഒരു വയസ്സുകാരൻെറ…

കരൾവീക്ക രോഗികൾ വർധിക്കുന്നതായി ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി 

കണ്ണൂർ   പയ്യാമ്പലം ബീച്ചിൽ ബോധവല്ക്കരണ  നടത്തം സംഘടിപ്പിച്ച് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ഘടകം . മുൻകാലങ്ങളെ അപേക്ഷിച്ച് സമൂഹത്തിൽ കരൾരോഗങ്ങൾ ഏറെ വർധിച്ചു വരികയാണെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ്…

ഉയർന്ന താപനില മുന്നറിയിപ്പ് 

ഉയർന്ന താപനില മുന്നറിയിപ്പ് 2024 ഏപ്രിൽ 8 മുതൽ ഏപ്രിൽ 12 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും തൃശൂർ, കോഴിക്കോട്,…

സിപിആർ സന്ദേശം എല്ലാ വ്യക്തികളിലും എത്തിക്കണം ഡോക്ടർമാർക്കായി സിപിആർ പരിശീലന ശിൽപശാല നടത്തി

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എമർജൻസി ലൈഫ് സപ്പോർട്ട് വിഭാഗത്തിന്റയും ഇന്ത്യൻ വെറ്റിനറി അസോസിയേഷന് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടർമാർക്കായി സി പി ആർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു .അടിയന്തിര സാഹചര്യങ്ങളിൽ ജീവൻ…

തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനം താൽക്കാലികമായി നിരോധിച്ചു

കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. നിലവിൽ മുഴപ്പിലങ്ങാട് ഫ്ലോട്ടിങ് ബ്രിഡ്ജ് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ അഴിച്ചു…

മദ്യവും പണവും പിടികൂടി

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  രൂപീകരിച്ച ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമുകള്‍, പൊലീസ് എന്നിവര്‍ മദ്യവും പണവും പിടിച്ചെടുത്തു. ജില്ലയിലെ അഞ്ചിടങ്ങളില്‍…

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കല്യാശ്ശേരി സെന്ററില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല സിവില്‍ സര്‍വീസ് പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ രോഗികൾക്ക് മികവാർന്ന സുരക്ഷയൊരുക്കുന്ന ‘കണ്ടിന്യൂയസ് കണക്റ്റഡ് കെയർ’ സംവിധാനം ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ

മെയ്ഡ് ഇൻ ഇന്ത്യ സാങ്കേതികവിദ്യയുള്ള ഡോസി ഐസിയുവിന് പുറത്തുള്ള രോഗികളെ തുടർച്ചയായി നിരീക്ഷിക്കുന്നതിനും രോഗവിവരങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും സഹായകം കോഴിക്കോട്: ബേബി…

കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ കോഴ്സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ…

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ചൂട് വർധിച്ച് ഉഷ്ണ തരംഗ സമാനമായ സാഹചര്യം നിലവിലുള്ളതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് ആറുവരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സമ്മർ ക്ലാസ്സ്, സ്വകാര്യ ട്യൂഷൻ സെൻററുകൾ, സ്കൂളിലെ അഡീഷണൽ ക്ലാസുകൾ എന്നിവക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ…

//

ഉയര്‍ന്ന ചൂട് – ജാഗ്രത നിര്‍ദേശം

ജില്ലയില്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉയര്‍ന്ന ചൂട് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍  ജാഗ്രത പുലര്‍ത്തണം. പകല്‍ 11 മുതല്‍ വൈകിട്ട്…

//

സൂര്യഘാതമേല്‍ക്കാതിരിക്കാന്‍  ജാഗ്രത പുലര്‍ത്തണം – ആരോഗ്യവകുപ്പ്

 അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ ചൂടു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു. കൂടുതല്‍ സമയം വെയിലത്ത് ചെലവഴിക്കുമ്പോള്‍ സൂര്യാതപം കൊണ്ട് പൊള്ളല്‍ ഉണ്ടാകാം.  അങ്ങനെ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് തണലിലേക്ക് മാറണം.…

//

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍:നോര്‍ക്ക റൂട്ട്സ്

ക്യാമ്പ് 16ന് കണ്ണൂരില്‍   നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി ഏപ്രില്‍ 16 ന് കണ്ണൂര്‍ ജില്ലാ ക്യാമ്പ് സംഘടിപ്പിക്കും. കലക്ടറേറ്റിലെ നോര്‍ക്ക സെല്ലില്‍  രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍…

/

ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന്‍ ക്വിസ് 15ന്

ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന്‍ ക്വിസ് 15ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം.…

///

ബട്ടണ്‍ ബാറ്ററി വിഴുങ്ങിയ ഒരു വയസ്സു മാത്രം പ്രായമായ കുഞ്ഞിൻെറ ജീവന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി.

ബട്ടണ്‍ ബാറ്ററി വിഴുങ്ങിയ ഒരു വയസ്സു മാത്രം പ്രായമായ കുഞ്ഞിൻെറ ജീവന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി. കണ്ണൂര്‍ : വാച്ചിലും മറ്റും ഉപയോഗിക്കുന്ന ചെറിയ ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ ഒരു വയസ്സുകാരൻെറ ജീവന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ രക്ഷപ്പെടുത്തി. അതീവ സങ്കീര്‍ണ്ണമായ…

//

കരൾവീക്ക രോഗികൾ വർധിക്കുന്നതായി ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി 

കണ്ണൂർ   പയ്യാമ്പലം ബീച്ചിൽ ബോധവല്ക്കരണ  നടത്തം സംഘടിപ്പിച്ച് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ഘടകം . മുൻകാലങ്ങളെ അപേക്ഷിച്ച് സമൂഹത്തിൽ കരൾരോഗങ്ങൾ ഏറെ വർധിച്ചു വരികയാണെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ഘടകം .കരൾവീക്കം അഥവാ സിറോസിസ്, കരളിലെ…

//

ഉയർന്ന താപനില മുന്നറിയിപ്പ് 

ഉയർന്ന താപനില മുന്നറിയിപ്പ് 2024 ഏപ്രിൽ 8 മുതൽ ഏപ്രിൽ 12 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കണ്ണൂർ,…

/

സ്ഥാനാര്‍ഥികളുടെ പേരും പാര്‍ട്ടിയും ചിഹ്നവും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും പാര്‍ട്ടിയും ചിഹ്നവും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ താഴെപറയുന്ന രീതിയില്‍ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടിയും ചിഹ്നവും എന്ന ക്രമത്തില്‍- അഡ്വ. എം.വി.ജയരാജന്‍(കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം),…

//

സിപിആർ സന്ദേശം എല്ലാ വ്യക്തികളിലും എത്തിക്കണം ഡോക്ടർമാർക്കായി സിപിആർ പരിശീലന ശിൽപശാല നടത്തി

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എമർജൻസി ലൈഫ് സപ്പോർട്ട് വിഭാഗത്തിന്റയും ഇന്ത്യൻ വെറ്റിനറി അസോസിയേഷന് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടർമാർക്കായി സി പി ആർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു .അടിയന്തിര സാഹചര്യങ്ങളിൽ ജീവൻ നിലനിർത്താനായി ചെയ്യേണ്ട ഹൃദയ പുനരുജ്ജീവന പരിപാടിയായ സിപിആർ മുഴുവൻ വ്യക്തികളിലേക്കും…

//
error: Content is protected !!