രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂര്: കേരളത്തിന്റെ തനത് സംസ്കാരം, പാരമ്പര്യം, കലകള്, സംഗീതം, നൃത്തം, നാടന്പാട്ടുകള്, പാരമ്പര്യ വൈദ്യം, ഭക്ഷണരീതികള് എന്നിവ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി കേരളത്തില് ഫോക് ലോർ സര്വകലാശാല സ്ഥാപിക്കാൻ ശ്രമം നടത്തുമെന്ന് കേരള ഫോക് ലോർ അക്കാദമി ചെയര്മാന് സുരേഷ് ബാബു എളയാവൂര് അറിയിച്ചു.…
കണ്ണൂര്:കണ്ണൂര് പുഷ്പോത്സവം 2027 ജനുവരി മൂന്നാം വാരത്തില് സംഘടിപ്പിക്കാന് ജില്ലാ അഗ്രി-ഹോര്ട്ടികള്ച്ചറല് സൊസൈറ്റി വാര്ഷിക ജനറല് ബോഡി യോഗത്തില് തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിപുലമായ സംഘാടക സമിതി യോഗം നവംബറില് ചേരാനും സൊസൈറ്റി പ്രസിഡന്റ് കൂടിയായ ജില്ലാ കളക്ടര് പി വിഷ്ണുരാജിന്റെ അധ്യക്ഷതയില് ചേര്ന്ന…
കണ്ണൂര്:പയ്യാമ്പലം ബീച്ചിനേയും പാർക്കിനേയും പരിസരത്തേയും നിർബന്ധിത മാലിന്യ വിമുക്ത പ്രദേശമായി പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർ പി വിഷ്ണുരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2026 ലെ ഖര മാലന്യ നിയന്ത്രണ…
കണ്ണൂര്:കേരളത്തിന് അഭിമാനമായി കണ്ണൂര് എടയന്നൂര് ജിവിഎച്ച്എസ്എസിലെ ഒന്പതാം ക്ലാസ് വിദ്യാര്ഥി സായ് കൃഷ്ണ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണല് ഇന്നവേഷന് ഫൗണ്ടേഷനും ചേര്ന്ന് ദേശീയ തലത്തില് നല്കുന്ന ഇന്സ്പെയര് മനാക് അവാര്ഡില് മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് കണ്ണൂര് കാനാട് സ്വദേശി ഇ കെ…
കണ്ണൂര്:വളപട്ടണം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ഏകദിന ഭിന്നശേഷി കലോത്സവമായ ‘നിറവ്’ സംഘടിപ്പിച്ചു. വളപട്ടണം റഹ്മ സെന്ററിൽ നടന്ന കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.സി. ജംഷീറ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. സൈയ്ദ് പൂതങ്ങൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ പരിധിയിലുള്ള…
തലശേരി: തോട്ടട സമാജ്വാദി കോളനിയിലെപി.എം രേഷ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില് പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം പിഴയടക്കാനും കോടതി വിധിച്ചു.പഴയങ്ങാടി വേങ്ങര എടച്ചേരി ഹൗസില് ഇ മനോജ് കുമാറിനെയാണ് തലശേരി അഡീഷണല് ജില്ലാ കോടതി (ഒന്ന്) ജഡ്ജ് സി.ജെ ഡെന്നി ആണ് ശിക്ഷിച്ചത്.…
കണ്ണൂര്:ജില്ലയിലെ എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾക്ക് കേന്ദ്രീകൃത സ്വഭാവം കൊണ്ടുവരാൻ ജില്ലാകലക്ടർ പി വിഷ്ണു രാജിൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാതല വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെൻ്റ് ഓപ്പറേഷൻ സെൻ്ററിൻ്റെ പ്രവർത്തനം ത്വരിതപ്പെട്ടത്തും. ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലാവും പ്രവർത്തന ങ്ങൾ നടപ്പിലാക്കുക. താലൂക്ക്…
കണ്ണൂര്:അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് കണിച്ചാറിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെട്ട നിടുംപുറംചാലിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും അടിയന്തര രക്ഷാപ്രവർത്തന സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം നടത്തിയത്. കണിച്ചാർ ഗ്രാമപഞ്ചായത്ത്, ജില്ലാ ദുരന്തനിവാരണ…
കണ്ണൂര്:തിന്മയ്ക്ക് മേല് നന്മ വിജയം നേടിയ പെരുമകളുമായി കണ്ണൂര് ദസറയ്ക്ക് വര്ണ്ണാഭമായ തുടക്കം. കണ്ണൂര് കളക്ട്രേറ്റ് മൈതാനത്ത് ഒരുക്കിയ പ്രത്യേക പവലിയനില് ഇനി കലയുടെ പത്തു നാളുകൾ …നഗരത്തിനും ആഘോഷരാവുകള്. ഒരുമയ്ക്കായി ദസറ ലഹരിക്കെതിരെ തൂഫാന് എന്ന സന്ദേശവുമായാണ് ഇത്തവണ ദസറ ആഘോഷങ്ങള്ക്ക് തുടക്കമിട്ടത്.…
കണ്ണൂർ: അന്നനാളിലെ ശസ്ത്രക്രിയയെ തുടർന്ന് രൂപപ്പെട്ട ഗുരുതരമായ ചോർച്ച മൂലം സങ്കീർണ്ണാവസ്ഥയിലായ രോഗിക്ക് രക്ഷകരായി കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം. വീണ്ടും ശസ്ത്രക്രിയ നടത്താതെ അത്യാധുനിക എൻഡോസ്കോപ്പിക് വാക്വം തെറാപ്പിയിലൂടെയാണ് വടകര ഇരിങ്ങൽ സ്വദേശിയായ രോഗിയെ വിജയകരമായി ചികിത്സിച്ചത്. ആശുപത്രിയിലെ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം…