പഴയങ്ങാടി: വെങ്ങരയിൽ 22 വയസുകാരി വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ്ഫാനില്‍ ഷാളില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. പഴയങ്ങാടി വെങ്ങര കളത്തില്‍ വീട്ടില്‍ രവീന്ദ്രന്റെ മകള്‍ രവീണ(22) യാണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12നാണ് യുവതിയെതൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.