തലശ്ശേരി: തലശ്ശേരിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കോൺഗ്രസ് നേതാവ് മരിച്ചു. കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം ആലക്കാടൻ ഹൗസിൽ എ.പി വികാസാ (56) ണ് മരിച്ചത്.

കോണോർവയൽ സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി 10.15നായിരുന്നു അപകടം. കോൺഗ്രസ് തലശ്ശേരി ടൗൺ മണ്ഡലം സെക്രട്ടറിയാണ് വികാസ്.