കണ്ണൂർ: പൊടിക്കുണ്ടിൽ ബസ് സ്കൂട്ടറിലിടിച്ച് യുവ തിക്ക് പരിക്ക്. കണ്ണൂരിലെ സ്വകാര്യ വസ്ത്ര സ്ഥാപ നത്തിൽ ജോലി ചെയ്യുന്ന നാറാത്ത് ആലിങ്കീഴിൽ കൊട്ടാഞ്ചേരി സ്വദേശിനി അശ്വതിയെ പരിക്കുകളോടെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പൊടിക്കുണ്ട് രാമതെരു ബസ് സ്റ്റോപ്പിനടുത്തു വെച്ചായിരുന്നു സംഭവം. ജോലി സ്ഥലത്തേക്കു സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ഒനിക്സ് ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്ത്രീ റോഡിലേക്ക് തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് ബസ് ജീവനക്കാർ തയ്യാറായില്ല. ഒടുവിൽ ആംബുലൻസിൽ മറ്റൊരു ബസിൽ യാത്ര ചെയ്തയാളാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്