/

പഴശ്ശി സാഗര്‍ വൈദ്യുതി മെയ് മാസത്തോടെ പൂര്‍ത്തിയാക്കും: മന്ത്രി സണ്ണി ജോസഫ്

9 മിനിറ്റ് വായിച്ചു

കണ്ണൂര്‍:പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി 2027 മെയ് മാസത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പദ്ധതിയുടെ പുരോഗതി വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.കണ്ണൂര്‍ ജില്ലയുടെ പ്രധാന ജലസേചന-കുടിവെള്ള സ്രോതസ്സായ പഴശ്ശി ഡാമിന്റെ സുരക്ഷയും പരിപാലനവും ഉറപ്പാക്കേണ്ടതുണ്ട്. കഴിഞ്ഞ മഴക്കാലത്ത് കനാലില്‍ ചോര്‍ച്ചയുണ്ടായി വീടുകളില്‍ വെള്ളം കയറിയ സാഹചര്യം കണക്കിലെടുത്ത് കനാല്‍ നവീകരണവും ആവശ്യമായ അറ്റകുറ്റപ്പണികളും നടത്തും.

വേനല്‍ക്കാലത്ത് ജില്ലയുടെ കുടിവെള്ള ആവശ്യങ്ങള്‍ക്കുള്ള പ്രധാന സ്രോതസ്സാണ് പഴശ്ശി ഡാം. ഡാം പരിസരം ശുചിയായി സംരക്ഷിക്കുന്നതിന് ജനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.2012-ലെ വെള്ളപ്പൊക്കത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിയാതിരുന്നത് വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ഷട്ടറുകളുടെ അറ്റകുറ്റപ്പണിയും കൃത്യമായ പരിപാലനവും ഉറപ്പാക്കും. ടൂറിസം സാധ്യതകളുള്ള പഴശ്ശി ഉദ്യാനം നവീകരിക്കുന്നതിനും പദ്ധതിയുണ്ട്. 2012-ലും 2018-ലും തകര്‍ന്ന ഉദ്യാനത്തിന്റെ പുനരുദ്ധാരണത്തിനായി ടൂറിസം വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കും. ഉദ്യാനത്തിലേക്കുള്ള റോഡുകളുടെ നവീകരണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!