/

‘ഒന്നിച്ചൊന്നായി 26’ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

5 മിനിറ്റ് വായിച്ചു

കണ്ണൂര്‍:കൂടാളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ‘ഒന്നിച്ചൊന്നായി 26’ എന്ന പേരിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. സോളോ ട്രാവലറും കണ്ടന്റ് ക്രിയേറ്ററുമായ ജുനൈസ് സത്താർ പരിപാടി ഉദ്ഘാടനം ചെയ്തു.കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ സജീവൻ അധ്യക്ഷത വഹിച്ചു.മുഹമ്മദ് റസൽ കൂടാളി, എസ്. ശ്രീനന്ദു എന്നിവർക്ക് അനുവദിച്ച ഇലക്ട്രോണിക് വീൽചെയറുകൾ പഞ്ചായത്ത് പ്രസിഡണ്ട് ഇ സജീവൻ വിതരണം ചെയ്തു.

വിസിലിങ്ങിൽ ദേശീയ റെക്കോർഡ് നേടിയ ബാബു കൊടോളിപ്രം,ഏഴാംതരം തുല്യതാ പരീക്ഷയിൽ വിജയികളായ ആർ പി ദേവാനന്ദ, വി അരുണിമ,നിരഞ്ജൻ ബാബു എന്നിവരെ അനുമോദിച്ചു.തുടർന്ന് ഭിന്നശേഷി വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ഷൈന, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ദിബിൻ, വാർഡ് അംഗങ്ങളായ സി ഷനിൽ, എം ലളിത തുടങ്ങിയവർ പങ്കെടുത്തു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!