സങ്കീര്‍ണ്ണതകളോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഹൈ റിസ്‌ക് ന്യൂബോണ്‍ ബേബി ക്ലിനിക് ആരംഭിച്ചു

18 മിനിറ്റ് വായിച്ചു

കണ്ണൂര്‍ : സങ്കീര്‍ണ്ണമായ പ്രസവങ്ങളും നേരത്തെയുള്ള പ്രസവങ്ങളും ഉള്‍പ്പെടെ നവജാത ശിശുവിന്റെ ആരോഗ്യത്തിന് ദോഷകരമായി മാറുന്ന സാഹചര്യങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ഹൈറിസ്‌ക് ന്യൂബോണ്‍ ബേബി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സമാനമായ സാഹചര്യങ്ങളിലൂടെ കടന്ന് വന്ന ആരോഗ്യകരമായ ജീവിതം തിരിച്ച് പിടിചത്ച അബ്ദുള്‍ റഹ്‌മാന്‍, ജോവാന്‍ മുഹമ്മദ് എന്നീ കുഞ്ഞുങ്ങള്‍ ചേര്‍ന്നാണ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങള്‍, സങ്കീര്‍ണ്ണമായ പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍, ജനനസമയത്ത് തന്നെ ആരോഗ്യപരമായി ദുര്‍ബലരായിരിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് സമഗ്രവും ഏറ്റവും മികച്ചതുമായ പരിചരണം ലഭ്യമാക്കുക എന്നതാണ് ക്ലിനിക്കിന്റെ ലക്ഷ്യം. അപകടസാധ്യതയോടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ലഭ്യമായതില്‍ വെച്ച് ഏറ്റവും മികച്ച പരിചരണം ഏറ്റവും വേഗത്തില്‍ ഉറപ്പ് വരുത്താനും തുടര്‍ ചികിത്സയും വിദഗ്ദ്ധ പരിചരണവും നിരീക്ഷണവും നടത്തുവാനും ഇതിലൂടെ സാധ്യമാകും.

 

ഇത്തരം സാഹചര്യങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും ദീര്‍ഘകാല പരിചരണം ഉള്‍പ്പെടെ ആവശ്യമായി വരും. ഇതിനായി ഏറ്റവും പ്രാഥമികമായ ഇടപെടലുകള്‍ മുതല്‍, തുടര്‍ച്ചയായ വിലയിരുത്തലുകളും, കുഞ്ഞിന്റെ വളര്‍ച്ചാ സംബന്ധമായ നിരീക്ഷണവും, പ്രത്യേക വൈദ്യസഹായം ആവശ്യമാണെങ്കില്‍ അതിനുള്ള സംവിധാനങ്ങളും ക്ലിനിക്കില്‍ ലഭ്യമാകും. പരിചയ സമ്പന്നരായ നിയോനാറ്റോളജിസ്റ്റുകൾക്കൊപ്പം പീഡിയാട്രിക് ന്യൂറോളജി , പീഡിയാട്രിക് ഓർത്തോപേടിക്,പീഡിയാട്രിക്ക് കാർഡിയോളജി,പീഡിയാട്രിക് നഫ്റോളജി,പീഡിയാട്രിക് റൊമറ്റൊളജി പീഡിയാട്രിക് ഗാസ്ട്രോ എന്ററോളജി തുടങ്ങിയ വിഭാഗത്തിലെ ഡോക്ടർമാരും ക്ലിനിക്കിന്റെഭാഗമാവും. ഇതിനുപുറമെ ലാക്റ്റേഷൻ കൗൺസിലരുടെ സേവനവും ക്ലിനികിൽ ലഭ്യമാവും. ഉയര്‍ന്ന ആഗോള നിലവാരം ഉറപ്പ് വരുത്തുന്നതിനായി അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക വിദ്യകളും പ്രോട്ടോക്കോളുകളുമാണ് സജ്ജീകരിച്ചത്. ഇത്രയും വിപുലമായ സൗകര്യങ്ങള്‍ ലഭ്യമാകുന്ന ഉത്തര കേരളത്തിലെ പ്രധാന സെന്റര്‍ എന്നതും സവിശേഷതയാണ്.

‘ അകാല ജനനത്തിനും ഉയര്‍ന്ന അപകട സാധ്യതയുള്ള നവജാത ശിശുക്കള്‍ക്കും മികച്ച ചികിത്സയും തുടര്‍ നടപടികളും ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. തുടര്‍ച്ചയായ മെഡിക്കല്‍ നടപടികളും പോഷകാഹാര സംബന്ധമായ നിര്‍ദ്ദേശങ്ങളും വളര്‍ച്ചാപരമായ നിരീക്ഷണവുമെല്ലാം സാധ്യമാക്കുന്നതിലൂടെയും എന്‍ ഐ സി യു വിനപ്പുറം സുസ്ഥിരം പരിചരണം ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിലൂടെയും ചികിത്സാപരമായ മികവ് കുഞ്ഞിന് ലഭ്യമാക്കുവാന്‍ സാധിക്കുമെന്നതാണ് ഹൈ-റിസ്‌ക് ന്യൂബോണ്‍ ക്ലിനിക്കിന്റെ സവിശേഷത’ എന്ന് പീഡിയാട്രിക് ആൻഡ് നിയോനറ്റോളജി വിഭാഗം മേധാവി ഡോ നന്ദകുമാർ പറഞ്ഞു. ചടങ്ങില്‍ ആസ്റ്റർ മിംസ് സി ഒ ഒ ഡോ അനൂപ് നമ്പ്യാർ, സി എം എസ് ഡോ. സുപ്രിയ രഞ്ജിത്ത് ,നിയോനാറ്റോളജി വിഭാഗം ഡോക്ടർമാരായ ശ്രീകാന്ത് സി നായനാർ, ഗോകുൽദാസ്, സജ്‌ന സത്യൻ, വീണ കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!