സായുധസേന പതാക ദിനാചരണം ഡിസംബർ ആറിന്

4 മിനിറ്റ് വായിച്ചു

കണ്ണൂർ ജില്ലയിൽ സായുധസേന പതാക ദിനാചരണവും പതാക നിധിയുടെ സമാഹരണ ഉദ്ഘാടനവും ഡിസംബർ ആറിന് കലക്ടറേറ്റിൽ നടക്കും. മാതൃരാജ്യത്തിനു വേണ്ടി പോരാടി വീരചരമം പ്രാപിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും അവരുടെ കുടുംബാംഗങ്ങളോടും പൂർവ സൈനികരോടും ഐക്യദാർഡ്യം പ്രഖ്യാപിക്കാനുളള ദിനമായാണ് സായുധ സേനാ പതാക ദിനം ആചരിക്കുന്നത്.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന, പെൻഷൻ ഇല്ലാത്ത വിമുക്ത ഭടന്മാർക്കും ആശ്രിതർക്കും വർഷത്തിൽ ഒരിക്കൽ നൽകുന്ന സാമ്പത്തിക സഹായത്തിനായുള്ള പതാകദിന നിധിയിലേക്ക് എല്ലാവരും ഉദാരമായി സംഭാവന നൽകണമെന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ബോർഡ് യോഗത്തിൽ അസി. കലക്ടർ എഹ്തെദ മുഫസിർ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!