സംസ്ഥാനത്ത് മുൻഗണനാ വിഭാഗത്തിൽപ്പെട്ട 7080 വീട്ടിൽ കെ –-ഫോൺ അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ കേബിൾ എത്തി. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാകും. 20 ലക്ഷം കുടുംബത്തിന് സൗജന്യ ഇന്റർനെറ്റ് ലക്ഷ്യമിടുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീതം 14,000 വീട്ടിൽ കണക്ഷൻ…
കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വില 240 രൂപ വർധിച്ച് 44560 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 5570 രൂപയായി. കഴിഞ്ഞ ദിവസം കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയത് 5540 രൂപയായിരുന്നു. ഒരു പവനാകട്ടെ…
കേരള തീരത്ത് ഏപ്രിൽ 11 രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻ്റിൽ 10-40 സെൻ്റിമീറ്റർ വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും…
എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി നാളെ വയനാട്ടിൽ എത്തും. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം മണ്ഡലം സന്ദർശിക്കും. സന്ദർശനത്തോട് അനുബന്ധിച്ച് കൽപറ്റയിൽ പതിനായിരങ്ങളെ അണിനിരത്തി റോഡ്‌ഷോ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. റോഡ്‌ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. സത്യമേവ ജയതേ എന്ന പേരില്‍…
നവകേരളം കര്‍മ്മ പദ്ധതി 2 ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (സബ് സെന്ററുകള്‍) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രദേശത്തെ ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ്…
ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ജീവനക്കാരനോട് യാത്രക്കാരൻ മോശമായി പെരുമാറിയതാണ് കാരണം. ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.എയർ ഇന്ത്യയുടെ എഐ 111 വിമാനം അൽപ്പസമയത്തിനകം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. ക്യാബിൻ ക്രൂവിലെ…
മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അടക്കം പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ നടത്തും. കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാൻ ഹർജി നൽകിയത്.…
കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ വീണ്ടും വീഴ്ച വന്നതോടെ മുന്നറിയിപ്പുമായി ഹൈക്കോടതി. വ്യാഴാഴ്ച്ചക്കകം പെൻഷൻ നൽകണമെന്ന് നിർദ്ദേശിച്ച കോടതി, അതുണ്ടായില്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നും ഉത്തരവിട്ടു. എല്ലാം മാസവും അഞ്ചാം തീയതിക്കകം പെൻഷൻ നൽകണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്. ഇത്…
മണിമല അപകടവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് കെഎം…
മലപ്പുറം ഏലംകുളത്തെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് മുഹമ്മദ് റഫീഖാണ് ഫാത്തിമയെ ഫാത്തിമ ഫഹ്നയെ കൊലപ്പെടുത്തിയത്.ഏലംകുളത്തെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ തന്നെ പൊലീസ് യുവതിയുടെ ഭർത്താവായ റഫീഖിനെ കസ്റ്റഡിയിലെടുത്തിട്ടുരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഭർത്താവ് കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഭാര്യയുമായി…