തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം.തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ രണ്ട് തവണയായി സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്നാണ് വിവരം. ഇതിൽ ഒരു ബോംബ് പൊട്ടിവീണു കത്തുകയും മറ്റേത് പൊട്ടാതെ നിലത്ത് പതിക്കുകയും…
കണ്ണൂര്‍: കണ്ണൂര്‍ ബേക്കലില്‍ മത്സ്യവ്യാപാരിയെ കുത്തിയ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാര്‍ അന്വേഷണ സംഘം കണ്ടെത്തി. മുണ്ടേരി പടന്നോട്ട് മൊട്ടക്ക് സമീപം ഷൈനാ നിവാസില്‍ ഭാസ്‌ക്കരന്റെ വീട്ടുമുറ്റത്താണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി സുശീല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം…
സംസ്ഥാനത്ത് കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച കൊവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും.കൊവിഡ് സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
നടിയെ ആക്രമിച്ച കേസ് പ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തില്ല. ആലുവ മജിസ്‌ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്. തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പൾസർ സുനി തന്നോട് പറഞ്ഞതായി അമ്മ…
കെഎസ്ആർടിസിയിലെ കോവിഡ് വ്യാപനം താരതമ്യേന കുറവാണെന്നും ചില ജീവനക്കാർ മനപ്പൂർവം പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു. ഒരു സർവീസും മുടങ്ങുന്ന സാഹചര്യമില്ലെന്നും നിയന്ത്രണംഏർപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതെ സമയം എറണാകുളം കെഎസ്ആർടിസിയിൽ 21 പേർ കോവിഡ് ബാധിച്ച് ചികിത്സയിലായി. ആറ്…
കർണാടകയിലെ ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ റിപ്പോർട്ട് തേടി.തിങ്കളാഴ്ചയാണ് കുട്ടികൾക്ക് മീസിൽസ്-റുബെല്ല വാക്സിൻ നൽകിയത്.മരിച്ച കുട്ടികൾ ഒരുവയസിന് താഴെയുള്ളവരാണ്.അണുവിമുക്തമല്ലാത്ത സിറിഞ്ചുകൾ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതർ…
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. മൂന്നാമത്തെ തവണയാണ് ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റിയത്. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കാന്‍ കോടതി അനുമതി നല്‍കി.ആലുവ മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുക. പള്‍സര്‍…
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധയെത്തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഓഫീസില്‍ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായതിനെത്തുടര്‍ന്ന് അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രി ഉള്‍പ്പെടെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗബാധിതനാണെന്ന് കണ്ടെത്തിയത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.വനം,…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കം ആറ് പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.കേസില്‍ പ്രതികളായ ദിലീപിന്റെ സഹോദരന്‍ അനൂപ്,സഹോദരി…
സെക്രട്ടറിയേറ്റിലും കോവിഡ് പടരുന്നു. ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി.സെക്രട്ടറിയേറ്റിലെ ലൈബ്രറി അടക്കുകയും ഇരുന്ന് വായിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്.ഏഴിലധികം പേർക്കാണ് മന്ത്രിമാരുടെ ഓഫീസിൽ കോവിഡ് ബാധിച്ചത്. ദിവസങ്ങളായി…