തൃക്കരിപ്പൂർ: ക്ഷേത്ര കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണന് പരാതി നൽകി.തൃക്കരിപ്പൂർ മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നിർമ്മാണ തൊഴിലാളി പടോളി സുനിൽകുമാറി(47)ൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചാണ് ഭാര്യ എരമം പേരൂൽ സ്വദേശിനി ഷിനി…
എറണാകുളം മഹാരാജാസ് കോളജിൽ കെ എസ് യു പ്രവർത്തകർക്ക് മർദനം.ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെയാണ് മർദനമേറ്റത്. പത്ത് കെ എസ് യു പ്രവർത്തകർക്ക് പരുക്കേറ്റു.സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ്…
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി എടുക്കുമെന്ന് പിവിസി ഡോ. അയൂബ് പ്രതികരിച്ചു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചു. സംഭവത്തില്‍ ചെറുതോണി…
കണ്ണൂര്‍: ചെറുവാഞ്ചേരിയില്‍ സിപിഎം നിരന്തരം അക്രമം നടത്തുമ്പോഴും പോലീസ് യാതൊന്നും ചെയ്യുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ചെറുവാഞ്ചേരി പൂവ്വത്തൂരില്‍ കോണ്‍ഗ്രസ്സ് സ്തൂപവും ശ്രീനാരായണ വായനശാലയും വീണ്ടും തകര്‍ത്തിരിക്കുകയാണ്. വായനശാലയിലെ ടി.വി.യും ഫര്‍ണ്ണിച്ചറുകളും അടിച്ചു തകര്‍ത്തവര്‍ കേരംസ് ബോര്‍ഡ് എടുത്തു കൊണ്ടുപോവുകയും…
കണ്ണൂര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ താണ ബിപി ഫാറൂഖ് റോഡില്‍ (താണ-സിറ്റി റോഡ്) ആരംഭിച്ച ‘പാര്‍ക്ക് ന്‍ ഷുവര്‍’ പേ പാര്‍ക്കിംഗ് കേന്ദ്രം മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സന്നദ്ധ സേവകരായ വിവിധ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയിലാണ് സ്വകാര്യവ്യക്തിയുടെ 65 സെന്റ് സ്ഥലത്ത്…
ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു.കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്.കെ.എസ്.യു എസ്.എസ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി സംഘർഷമാണ് കത്തിക്കുത്തിലേക്ക് കലാശിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.…
ചെറുകുന്ന്: പാപ്പിനിശ്ശേരി- താവം മേൽപ്പാലങ്ങൾ ആഴ്ച്ചകളായി അടച്ചിട്ട് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട അധികൃതരുടെ ജനദ്രോഹനടപടിക്കെതിരെ മേൽപ്പാല നിർമ്മാണത്തിലെ അഴിമതിക്കെതിരെ ജനവരി 11ന് ചൊവ്വാഴ്ച്ച വൈകു: 5 മണിക്ക് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു.കല്ല്യാശ്ശേരി, അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി ഹാജി റോഡ് കവലയിലാണ് …
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഒന്നും കൈക്കൊള്ളാതെ അവലോകന യോഗം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ ഉടന്‍ അടക്കില്ല.രാത്രികാല കര്‍ഫ്യൂവും ഉണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂളുകള്‍ അടക്കുന്നതു സംബന്ധിച്ച…
കോട്ടയം: കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവർ കരുതൽ ഡോസുകൂടി എടുക്കാൻ ശ്രദ്ധിക്കണമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവനോടൊപ്പം കോട്ടയം ജനറൽ ആശുപത്രിയിലെത്തി ജില്ലയിലെ ആദ്യ ഡോസ് കരുതൽ വാക്‌സിൻ…
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ വാദം പൂർത്തിയായി. കോട്ടയം അഡീഷണൽ സെഷൻ കോടതി ഈ മാസം 14 ന് വിധി പറയും. 2019 ഏപ്രില്‍ ഒമ്പതിനാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പുമാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവരടക്കം…