പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജി യുടെ 46- ാം ചരമ ദിനാചരണത്തോടനുബന്ധിച്ച് 2023 മാര്‍ച്ച് 22 ന് രാവിലെ 08.30 ന് കണ്ണൂര്‍ കാല്‍ടെക്സിനടുത്തുള്ള എ.കെ.ജി സ്റ്റാച്യൂവില്‍ പുഷ്പാര്‍ച്ചനയും, വൈകുന്നേരം 5 മണിക്ക് ജന്മനാടായ പെരളശ്ശേരിയില്‍ വളണ്ടിയര്‍ മാര്‍ച്ചും, പ്രകടനവും, പൊതുസമ്മേളനവും സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ…
തൂക്കിലേറ്റ വധശിക്ഷ നടപ്പാക്കുന്നതിന് ബദര്‍ മാര്‍ഗം വേണമോ എന്നതിൽ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങി സുപ്രീംകോടതി. വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് സുപ്രീംകോടതി പുതിയ ചര്‍ച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. തൂക്കിലേറ്റുന്നതിന് പകരം…
ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചേ മതിയാകുവെന്ന് കർശന മുന്നറിയിപ്പുമായി സുപ്രിംകോടതി. പൂർണ്ണമായും പൊളിച്ചു നീക്കിയില്ലെങ്കിൽ കോടതിലക്ഷ്യ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്.വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രിംകോടതി നിർദ്ദേശിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് കർശന മുന്നറിയിപ്പ് നൽകിയ…
ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്. നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട എ രാജ നൽകിയ അപേക്ഷയിലാണ് ഉത്തരവ് പുറപ്പെടുവിച്ച അതേ ബെഞ്ച് തന്നെ സ്റ്റേ…
സ്വപ്ന സുരേഷ്, വിജേഷ് പിള്ള അവർക്കെതിരായ സിപിഎം പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കണ്ണൂർ എസ്പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പ്രവർത്തിക്കുക. കണ്ണൂർ സിറ്റി, റൂറൽ എഎസ്പി മാരും, ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. പരാതിക്കാരനായ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ…
പ്രതിപക്ഷത്തിൻറെ കടുത്ത പ്രതിഷേധത്തിനൊടുവിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ 5 എംഎൽഎമാർ നടുത്തളത്തിൽ രാവിലെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരുന്നു. സമരരീതിയെ സ്പീക്കറും മന്ത്രിമാരും രൂക്ഷമായി വിമർശിച്ചു. ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കേസ് പിൻവലിക്കണം, അടിയന്തിര പ്രമേയനോട്ടീസ് അനുവദിക്കണം തുടങ്ങിയ…
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കുന്നതിനുളള സമയപരിധി അവസാനിച്ചു. 19,531 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഇത് വരെ ഓണ്‍ലൈന്‍ മുഖേന ലഭിച്ചത്.അപേക്ഷകളുടെ സൂക്ഷമ പരിശോധനക്ക് ശേഷമാകും മൊത്തം അപേക്ഷകരുടെ അന്തിമ എണ്ണം ലഭ്യമാകുക. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് ഇത്…
കണ്ടശ്ശാങ്കടവ് കനോലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് നിധിൻ (അപ്പു -26) ആണ് മരിച്ചത്. നാളെ വിവാഹം നടക്കാനിരിക്കെയാണ് മരണം. കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ സംഘം കനോലി കനാലിൽ ബോട്ടിങ് നടത്തിയ ശേഷമാണ് കുളിക്കാൻ പോയത്.…
ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിൻ്റെ പുതിയ ക്യാപ്റ്റനായി പിഎസ്ജിയുടെ യുവതാരം കിലിയൻ എംബാപ്പെ. മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായി ഹ്യൂഗോ ലോറിസ് വിരമിച്ചതോടെയാണ് എംബാപ്പെയ്ക്ക് ക്യാപ്റ്റന്റെ ആംബാൻഡ് സമ്മാനിക്കാൻ ഫ്രഞ്ച് ഫുട്ബോൾ തീരുമാനിച്ചത്. 24കാരനായ താരം ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്‌സുമായി ചർച്ച നടത്തിയതിന്…
കേരളത്തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത. ചൊവ്വാഴ്ച വൈകീട്ട് 5.30 മുതല്‍ ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള…