കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേ കല്ല് പിഴുതെറിഞ്ഞ് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു.പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. രാഹുൽ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് ഇന്ന് മാർച്ച് നടത്തും.…
സംസ്ഥാനത്ത് ലോക്ക്ഡോൺ പോലുള്ള നിയന്ത്രണങ്ങൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൂർണ്ണ നിയന്ത്രണം ജന ജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറൻ്റൈൻ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോൺ…
കണ്ണൂർ: കണ്ണൂർ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി ജനുവരി 21 മുതൽ 31 വരെ പോലിസ് മൈതാനിയിൽ നടത്താനിരുന്ന കണ്ണൂർ പുഷ്പോത്സവം 2022 താൽകാലികമായി മാറ്റി വയ്ക്കുവാൻ തിരുമാനിച്ചതായി ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.കോവിഡ് 19, ഒമൈക്രോൺ രോഗ ബാധ രാജ്യത്ത് ആകെ വർധിക്കുന്ന…
നഗരത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കും പാര്‍ക്കിങ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി കോര്പ്പറേഷന് സഹകരണത്തോടെ സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കൂടുതല്‍ പേ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി താണ -സിറ്റി റോഡില്‍ ജുമാമസ്ജിദിന് സമീപം സജ്ജമാക്കിയ പാര്‍ക്കിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി ഒമ്പത് ഞായറാഴ്ച രാവിലെ 11.…
വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങിന്റെ എണ്‍പതാം ജന്മദിനത്തില് അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. പ്രത്യേക ആനിമേറ്റഡ് വീഡിയോയും ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ വീഡിയോയില്‍ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതവും ശാസ്ത്ര സംഭാവനകളും വിലയിരുത്തുന്നുണ്ട്. ഈ വീഡിയോയില്‍ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ശബ്ദം തന്നെയാണ് ഗൂഗിള്‍…
പാലക്കാട് സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി.പെരുവമ്പിലെ റോഡരികിലാണ് 40 വയസ് പ്രായമുള്ള സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കൊല്ലപ്പെട്ട സ്ത്രീ തമിഴ്നാട് സ്വദേശിനിയാണെന്നാണ് സൂചന. പരിസരത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.…
എസ്പി ചൈത്രാ തെരേസാ ജോണിന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫെൽ. എസ്പിയുടെ കുടുംബ ചിത്രങ്ങൾ വരെ ഉപയോഗിച്ചാണ് വ്യാജ പ്രൊഫൈൽ തയാറാക്കിയിരിക്കുന്നത്.റെയിൽവേ എസ്പിയായ ചൈത്ര തെരേസ ജോണിന്റെ വ്യാജ പ്രൊഫൈലിൽ ആർ ശ്രീലേഖ ഐപിഎസിന്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് കോഴിക്കോട് സൈബർ…
രാജ്യത്ത് കരുതൽ ഡോസിന് അർഹരായവർക്ക് ഇന്ന് മുതൽ ബുക്കിങ്ങിന് അവസരം. ആദ്യ ഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യ പ്രവർത്തകരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് കരുതൽ ഡോസ്.തിങ്കളാഴ്ച മുതൽ കരുതൽ ഡോസ് വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.കരുതൽ ഡോസിന് അർഹരായവരുടെ പട്ടിക…
കൊച്ചി : ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അതിലധികമോ പേര് കൂട്ട൦കൂടിയാൽ സി.ആര്.പി.സി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അസ്കര്‍ അലി അറിയിച്ചു. കൊവിഡിനൊപ്പം ഒമിക്രോണിന്റെയും വ്യാപനം തടയുന്നതിന് മുന്നോടിയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. നേരത്തെയും കൊവിഡ്…
സ്വാശ്രയ ബി.എഡ് കോളജുകളിലെ ഫീസ് വർധന അംഗീകരിച്ച് സുപ്രിംകോടതി. മെറിറ്റ് സീറ്റിലേക്ക് 45000വും, മാനേജ്മെന്റ് സീറ്റിൽ 60000വും ഈടാക്കാമെന്ന് കോടതി അറിയിച്ചു.കൊവിഡ് സാഹചര്യത്തിൽ ഫീസ് വർധിപ്പിക്കാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം സുപ്രിംകോടതി തള്ളി. ഉയർന്ന ഫീസ് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു.…