‘കൃഷ്ണപ്രിയക്കെതിരെ സോഷ്യല്‍മീഡിയയില്‍ മോശം പ്രചരണം’; പരാതിയുമായി കുടുംബം

കോഴിക്കോട്: കൃഷ്ണപ്രിയയുടെയും നന്ദകുമാറിന്‍റെയും മരണത്തിന് ശേഷവും ക്രൂരമായ വിദ്വേഷപ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതെന്ന് കുടുംബത്തിന്‍റെ പരാതി. നേരത്തെ നന്ദു വീട്ടില്‍ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ റെക്കോഡ് ചെയ്തത് ഇപ്പോൾ ചില ഓൺലൈന്‍ മാധ്യമങ്ങൾ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും കൃഷ്ണപ്രിയയുടെ അച്ഛന്‍ മനോജ്…

/

ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു;പി ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി ജെമ്മ ജോസഫ്

കോഴിക്കോട്: ഒളിപ്യൻ പി ടി ഉഷക്കെതിരെ  ഗുരുതര ആരോപണവുമായി മുൻ അന്താരാഷ്ട താരം ജെമ്മ ജോസഫ്. ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു. സ്വകാര്യ ഫ്ലാറ്റ് നിർമ്മാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവർത്തിച്ചു എന്നാണ് ആരോപണം. ഉഷ ചില ആനുകൂല്യങ്ങൾ പറ്റിയെന്നും ജെമ്മ ജോസഫ്…

//

ഹർഭജൻ സിംഗ് വിരമിച്ചു

ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട ബ്രഹത്തായ കരിയർ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നർ അറിയിച്ചത്. ഐപിഎൽ മത്സരങ്ങളിലും താരം ഇനി കളിക്കില്ല. 41 വയസ്സുകാരനായ താരം 2016ലാണ്…

///

കണ്ണൂർ യൂണിവേഴ്സിറ്റിയില്‍ തീപ്പിടിത്തം

കണ്ണൂർ യൂണിവേഴ്സിറ്റിയില്‍ തീപ്പിടിത്തം. സര്‍വ്വകലാശാലയിലെ ബി.എഡ് കോളേജിലെ കമ്പ്യൂട്ടർ ലാബിൽ ആണ് തീപ്പിടിത്തമുണ്ടായത്. നിരവധി കമ്പ്യൂട്ടറുകൾക്ക് നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. തളിപ്പറമ്പ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് സ്ഥലത്തുനിന്ന് ലഭിക്കുന്ന പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.…

/

വര്‍ഗീയശക്തികളുടെ ആസൂത്രിത നീക്കത്തിനെതിരെ സിപിഐ എം ക്യാമ്പയിന്‍ നടത്തും:-എം വി ജയരാജന്‍

കണ്ണൂര്‍:കേരളത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ്-എസ്ഡിപിഐ വര്‍ഗീയശക്തികളുടെ ആസൂത്രിത നീക്കത്തിനെതിരെ ജില്ലയില്‍ സിപിഐ എം വിപുലമായ ക്യാമ്പയിന്‍ നടത്തും. ഡിസംബര്‍ 28 മുതല്‍ ജനുവരി ആറു വരെയുള്ള ക്യാമ്പയിന്‍റെ ഭാഗമായി 230 കേന്ദ്രങ്ങളില്‍ മതേതര സദസ്സ് സംഘടിപ്പിക്കുമെന്ന് എം വി ജയരാജൻ പറഞ്ഞു.ഏരിയാ- ലോക്കല്‍ കേന്ദ്രങ്ങളിലായിരിക്കും പരിപാടി.ആര്‍എസ്എസ്…

//

എതിർപ്പ് കാരണം ചില പദ്ധതികൾ നടപ്പിലാനാവാത്ത സ്ഥിതി; കെ റെയിൽ എതിർപ്പ് മാറുമെന്ന്‌ മുഖ്യമന്ത്രി

കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഏത് പുതിയ പദ്ധതികൾ ഉണ്ടാകുമ്പോഴും ചിലർ അതിനെ എതിർക്കാനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയപാത ഉദഘാടനം, ഗെയ്‌ൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾക്ക് എതിർപ്പുണ്ടായിരുന്നു. എതിർത്തവർ പിന്നീട് പദ്ധതിക്കൊപ്പം നിന്നു.വൻകിട പദ്ധതികൾ ലക്ഷ്യമിട്ടാൽ അത്…

//

‘മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം’; രാഷ്ട്രപതിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ  വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച. ഇന്നലെ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്ന് രാഷ്ട്രപതിയെ സ്വീകരിച്ച ശേഷം പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയാണ് സുരക്ഷാ വീഴ്ച്ചയുണ്ടായത്. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയര്‍ ആര്യാ രാജേന്ദ്രന്‍റെ വാഹനം കയറ്റുകയായിരുന്നു. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്.…

/

വ്യാപാരിക്കെതിരെ എസ്ഐയുടെ മകൾ നൽകിയ പോക്സോ പീഡന പരാതി വ്യാജമെന്ന് ക്രൈം ബ്രാഞ്ച്

കണ്ണൂർ: പയ്യന്നൂരിൽ വ്യാപാരിക്കെതിരെ എസ്ഐയുടെ മകൾ നൽകിയ പീഡന പരാതി വ്യാജമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു എസ്ഐ, 16കാരിയായ സ്വന്തം മകളെക്കൊണ്ട് ഷമീം എന്നയാൾക്കെതിരെ പോക്സോ പരാതി നൽകിച്ചത്. എസ്ഐയുടെ തെറ്റ് വ്യക്തമായിട്ടും ശിക്ഷ വേണോ എന്നകാര്യത്തിൽ…

//

മാക്കൂട്ടം-ചുരംപാത:യാത്രാനിയന്ത്രണം ജനുവരി അഞ്ചുവരെ നീട്ടി

ഇരിട്ടി: മാക്കൂട്ടം ചുരംപാതവഴിയുള്ള യാത്രാനിയന്ത്രണം ജനുവരി അഞ്ചുവരെ നീട്ടി കുടക് ജില്ലാ ഭരണകൂടം ഉത്തരവായി. എല്ലാ നിയന്ത്രണങ്ങളും അഞ്ചുവരെ അതേപടി തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചുരംപാത വഴിയുള്ള പൊതുഗതാഗതം നിലച്ചിട്ട് ആറുമാസമാവുകയാണ്.ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് ഇളവ് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്ന നടപടിയാണിത്. ചുരംപാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന്…

‘പിണറായി വിജയനെതിരായ ഫേസ്ബുക്ക് കമന്‍റ്’; വിശദീകരണവുമായി കെകെ രമ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ താൻ എഴുതിയതെന്ന പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് കമന്‍റില്‍ വിശദീകരണവുമായി ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ കെ രമ. പിണറായി വിജയനെതിരെ മോശമായ ഭാഷയിൽ കമന്റ്  രേഖപ്പെടുത്തിയെന്ന പേരില്‍ സിപിഎം സൈബര്‍ സംഘങ്ങള്‍ തനിക്കെതിരെ ഹീനമായ പ്രചാരണം നടത്തുകയാണെന്ന്…

//