തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിൽ വിവരസാങ്കേതിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിയങ്ക ഗാന്ധിയുടെ ആരോപണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ബുധനാഴ്ച ശരിവച്ചിരുന്നു. ഇപ്പോൾ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മെയിട്ടിയുടെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി…
തിരുവനന്തപുരം: മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മത സ്പർദ്ധ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റിൽ പറയുന്നു. മാത്രമല്ല…
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിച്ചേക്കും. അജണ്ടയിലെ നിയമനിർമ്മാണ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് സഭ നേരത്തെ പിരിയുന്നത്. വിവാഹ പ്രായം ഉയർത്തുന്നത് ഉൾപ്പെടെയുള്ള നാല് ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഇനി ജനുവരി അവസാന വാരം ബജറ്റ് അവതരണത്തിനാണ് പാർലമെന്റ് സമ്മേളിക്കുക.പാര്‍ലമെന്റ് ശീതകാല സമ്മേളനം…
യൂ ട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ ആക്രമിച്ച കേസിൽ പ്രതികളായ നടി ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കോടതിയിൽ ഹാജരായില്ല. പ്രതികളുടെ അഭിഭാഷകരും കോടതിയിൽ ഹാജരായില്ല. വിചാരണ നടപടിക്കായി പ്രതികൾ ഇന്ന് ഹാജരാകാൻ തിരുവനന്തപുരം സി.ജെ.എം കോടതി…
ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി; ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
കൊറോണ വൈറസ് വകഭേദമായ ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദമായ ഒമിക്രോൺ എന്ന് കേന്ദ്രസർക്കാർ. പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഒമിക്രോൺ വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ…
രാജ്യത്ത് ഒറ്റ വോട്ടർപട്ടിക തയ്യാറാക്കാൻ പാർലമെന്റ് നിയമ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശ. എല്ലാ തെരഞ്ഞെടുപ്പുകൾക്കുമായ് ഒറ്റ പട്ടിക തയ്യാറാക്കാനാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും. സംസ്ഥാനങ്ങളുടെ അവകാശം കവരുന്ന നിർദ്ദേശമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള…
കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് വൃദ്ധ മാതാവിനെ മക്കൾ മർദിച്ച സംഭവത്തിൽ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മീനാക്ഷിയമ്മയുടെ മകൻ രവീന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് മക്കൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, കയ്യേറ്റ ശ്രമം അടക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.സംഭവത്തില്‍ മന്ത്രി ആര്‍ ബിന്ദു…
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി ഓര്‍മ്മിച്ചു. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പാര്‍ലമെന്‍റേറിയനെയാണ്…
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലെത്തിയ രാഹുൽഗാന്ധി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മുന്‍ തിരുമ്പാടി എം.എല്‍.എ മോയില്‍കുട്ടിയുടെ…
കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2009-14 ലോക്‌സഭയിൽ ഇടുക്കിയിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12നാണ്…