സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ വീക്ഷണത്തോട് സംഘടന യോജിക്കുന്നുവെന്നും എതിർലിംഗത്തിലുള്ളവർക്കിടയിൽ മാത്രമേ വിവാഹം നടക്കൂവെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ.ഹിന്ദു ആചാര പ്രകാരം വിവാഹം ലൈംഗിക ആസ്വാദനത്തിന് മാത്രമോ, അല്ലെങ്കിൽ ഒരു കരാറോ അല്ലെന്നും ഇക്കാര്യം സംഘം മുൻപേ വ്യക്തമാക്കിയട്ടുള്ളതാണെന്നും ദത്താത്രേയ ഹൊസബലേ ചൂണ്ടിക്കാട്ടി.…
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പറയുന്നത് തന്നേയും ലുലുവിനേയും ബാധിക്കില്ലെന്ന് യൂസഫലി പറയുന്നു. ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണ് സ്വപ്‌ന സുരേഷ് എം എ യൂസഫലിയ്‌ക്കെതിരെ…
കണ്ണൂർ സർവകലാശാല ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സുപ്രീം കോടതി ജഡ്ജി രാമസുബ്രമണ്യം.വിസിയുടെ പുനഃനിയമനവും ആയി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നുവെന്ന് അറിയാതെയാണ് പങ്കെടുക്കാൻ തീരുമാനിച്ചത് എന്ന് ജസ്റ്റിസ് രാമസുബ്രമണ്യം കണ്ണൂർ സർവ്വകലാശാലയുടെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ദേശിയ മുട്ട് കോർട്ട് കോമ്പറ്റീഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ…
മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ കേരളത്തിലെത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിദ്ധിഖ് കാപ്പനെ സ്വീകരിച്ചു. ജയില്‍ മോചിതനായെങ്കിലും ജാമ്യ വ്യവസ്ഥകള്‍ പ്രകാരം ആറ് ആഴ്ച ഡല്‍ഹിയില്‍ കഴിയുകയായിരുന്നു കാപ്പന്‍. 27 മാസം നീണ്ട ജയില്‍വാസത്തിന് ശേഷമായിരുന്നു സിദ്ധിഖ് കാപ്പന്‍ ജയില്‍ മോചിതനായത്.…
കൊടും ചൂടിൽ വലയുന്ന കേരള ജനതക്ക് ഒടുവിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ 17ആം തീയതി വരെയുള്ള തീയതികളില്‍ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇടിമിന്നലോട്…
സംസ്ഥാനത്ത് ചൂട് വീണ്ടും ഉയർന്നു. കോട്ടയം ജില്ലയിൽ താപനില ഉയർന്ന് 38 ഡിഗ്രി സെൽഷ്യസ് ആയി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. പുനലൂരിൽ 37.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷം ഏഴ് ജില്ലകളിൽ 42 വർഷത്തിനിടയിലെ ഉയർന്ന ചൂട് രേഖപ്പെടുത്തിയതായി സെന്റർ ഫോർ…
കുലശേഖരത്ത് അമ്മയുടെ മുന്നിൽ വച്ച് സ്കൂൾ വാൻ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ വാനിൽ നിന്നിറങ്ങി സഹോദരനോടൊപ്പം നടന്നുവരികയായിരുന്ന ഒന്നാം ക്ലാസുകാരൻ സൂര്യനാഥ് (6) ആണ് അതേ വാൻ ഇടിച്ച് മരിച്ചത്. വീടിനു മുന്നിൽ കുട്ടികളെ കാത്തുനിന്ന അമ്മയുടെ കൺമുന്നിൽ ആയിരുന്നു…
ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന്കണ്ണൂർ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കരനിൽ നിന്നായി 82,12,660 രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.ഷാർജയിൽ നിന്നെത്തിയ കാസർകോട് ചൂരി സ്വദേശി അബ്ദുൾ ലത്തീഫിൽ നിന്ന് ₹65,48,620/-. വിലമതിക്കുന്ന 1157 ഗ്രാം സ്വർണമാണ് പിടികൂടിയത്. രണ്ട് പോളിത്തീൻ പാക്കറ്റുകളിലായി രണ്ട്…
കണ്ണൂര്‍ കോര്‍പ്പറേഷനിലെ തകര്‍ന്ന റോഡുകളും അഴിമതി ഭരണവും വിവേചനവും ഉയര്‍ത്തിക്കാട്ടി മാര്‍ച്ച് 16ന് കോര്‍പ്പറേഷന്‍ ഓഫീസ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഉപരോധിക്കുമെന്ന് സി.പി.ഐ(എം) ജില്ലാസെക്രട്ടറി എം.വി ജയരാജന്‍.യുഡിഎഫ് ഭരണത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വികസനമല്ല, അഴിമതിയാണ് നടക്കുന്നത്,എന്തിനുമേതിനും സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന മേയര്‍ക്ക് റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 25ലധികം സമരങ്ങള്‍…
ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കേരളത്തില്‍ 900ത്തിലധികം തദ്ദേശ സ്ഥാപനങ്ങളുണ്ട്. എല്ലാ പ്രശ്‌നങ്ങളും നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.സീറ്റില്‍ ഇരിക്കാതെ ഡയസിന് മുന്നില്‍ പ്രതിഷേധിക്കുന്നവരെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റുപോകുമെന്നും…