കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ 2023 മാർച്ച് 18 ശനിയാഴ്ച കാസർഗോഡ് തൃക്കരിപ്പൂർ ഗവ. പോളിടെക്നികിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. “കരിയർ എക്സ്പോ 23” എന്ന ഈ തൊഴിൽ മേളയിൽ 18 നും…
കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി സൗജന്യ സ്ക്രീനിങ് ക്യാംപ് നാളെ കണ്ണൂർ, കാസർകോട് ജില്ലയിലെ ഒട്ടേറെ സ്വകാര്യ ആശുപത്രികളിലായി നടക്കും കണ്ണിനുള്ളിലെ മർദം ഒപ്റ്റിക് നാഡിക്കു താങ്ങാനാവാതെ കൂടു തലാകുന്ന രോഗമാണ് ഗ്ലോ ക്കോമ. കാഴ്ചയുടെ നിശബ്ദനായ കള്ളനെക്കുറിച്ച്…
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പ് സംഘടിപ്പിക്കുന്ന കോഴിക്കോട് മേഖലാതല ജോബ് ഫെസ്റ്റ് മാർച്ച് 25ന് ശനിയാഴ്ച്ച രാവിലെ 9.30 മുതൽ തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ നടക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി അമ്പതിലേറെ പ്രമുഖ സ്വകാര്യ…
വളപട്ടണം പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ കത്തിച്ചത് കാപ്പ കേസ് പ്രതി ചാണ്ടി ഷമീം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഷമീമിന്റെ സഹോദരൻ ഷംസീനിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണ് തീ വെപ്പെന്നാണ് പോലീസ് നിഗമനം. വിവിധ കേസുകളിൽ പിടിച്ച അഞ്ച് വാഹനങ്ങളാണ്…
മീനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് നെയ്ത്തിരി തെളിക്കും. ഉപ ദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരും. നാളെ പുലർച്ചെ നിര്‍മ്മാല്യ…
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഔണ്‍സിന് 1906 വരെ സ്വര്‍ണവില ഉയര്‍ന്നതോടെ കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ ഗ്രാമിന് 30 രൂപ കൂടി 5245 രൂപയും പവന് 41960 രൂപയുമായിരുന്നു വിപണി നിരക്ക്. ഇന്ന് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയുടെയും…
വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തീപിടിത്തം. സംഭവത്തില്‍ മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. പോലീസ് സ്‌റ്റേഷനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന, വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയ്ക്കാണ് തീപിടിച്ചത്. ഇതില്‍ ഒരു വാഹനം പൂര്‍ണമായും…
ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് – സമീപം കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാർയാത്രികരായ തലശേരി പിലാക്കൂൽ സ്വദേശികളായ അബ്ദുൾ റൗഫ്,റഹീം എന്നിവരാണ് മരിച്ചത്.…
സൗദി അരാംകോയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2022ല്‍ കമ്പനിയുടെ അറ്റാദായം 46 ശതമാനം തോതില്‍ വര്‍ധിച്ചു. നേട്ടം ഓഹരി ഉടമകള്‍ക്ക് ഉടന്‍ വിതരണം ചെയ്യുമെന്ന് സൗദി അരാംകോ അറിയിച്ചു.2022 വാര്‍ഷികാവലോകന റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ വളര്‍ച്ച രേഖപ്പെടുത്തിയത്. 2021നെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 46.5ശതമാനം തോതിലാണ്…
കൂത്തുപറമ്പിൽ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ.കർണാടക ചിക്കബലപുര സ്വദേശി ഹരീഷിനെ (22 ) ആണ് കൂത്തുപറമ്പ് എസ് ഐ എബിനും സംഘവും അറസ്റ്റുചെയ്തത് . ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. കൂത്തുപറമ്പ് തലശ്ശേരി റോഡിലെ ഷബീന ജ്വല്ലറിയിൽ ആയിരുന്നു കവർച്ചാശ്രമം.…