കൊട്ടിയൂർ ചപ്പമലയിൽ തീപ്പിടുത്തം

ചപ്പമലയിൽ കശുമാവ് തോട്ടത്തിൽ പിടിച്ച തീ ആളി പടർന്നു. തീ അണക്കാനാവാതെ അധികൃതർ. വയനാട് അതിർത്തിയിലെ വനത്തിലേക്ക് തീ പടർന്നതായി ദൃക്സാക്ഷികൾ. ഇന്നു രാവിലെയാണ് കശുമാവ് തോട്ടത്തിൽ വീട്ടമ്മയുടെ മരത്തിനിടയാക്കിയ തീപ്പിടുത്തം ഉണ്ടായത്.…

//

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; അരക്കോടിയിലധികം രൂപയുടെ സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടിയിലധികം സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്കിൽ നിന്നാണ് 932 ഗ്രാം സ്വർണ്ണം പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി വി ജയകാന്ത്, സൂപ്രണ്ടുമാരായ അസീബ്, കെ ജിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.…

///

കൊട്ടിയൂരിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു

കശുമാവിൻ തോട്ടത്തിൽ നിന്നും തീ പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണൂർ കൊട്ടിയൂർ ചപ്പമലയിലെ പൊന്നമ്മ ( 60) ആണ് പൊള്ളലേറ്റ് മരിച്ചത്. തോട്ടത്തിലെ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു.കശുമാവിൻ തോട്ടത്തിൽ തീയിട്ടത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ട് ബോധരഹിതയായി വീഴുകയായിരുന്നു.…

//

സ്വർണവിലയിൽ മാറ്റമില്ല

ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5185 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 41,480 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4280 രൂപയാണ്.…

//

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

 നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസ‍ർ സുനി എന്ന സുനിൽ കുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി. അറസ്റ്റിലായി ആറ് വർഷമായെന്നും കേസിന്‍റെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ കേസിന്‍റെ നിർണായകമായ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ…

///

സ്വർണത്തിന് ഏപ്രിൽ മുതൽ പുതിയ ഹാൾമാർക്കിംഗ്

പുതിയ ഹാൾമാർക്കിങ് തിരുമാനത്തിൽ ഉറച്ച് കേന്ദ്രസർക്കാർ. സ്വർണ്ണാഭരണങ്ങൾക്ക് പുതിയ ഹാൾമാർക്കിങ് തിരിച്ചറിയൽ നമ്പർ (എച്ച്.യു.ഐ.ഡി.) നിർബന്ധമാക്കുന്നു. ഏപ്രിൽ ഒന്നുമുതൽ തന്നെ പുതിയ നിബന്ധന നിലവിൽ വരും.രണ്ട് ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഹാൾമാർക്കിങ് ബാധകമല്ല. പഴയ ഹാൾമാർക്കിങ് ആഭരണങ്ങളിലും മാർച്ച് 31നകം 6 അക്ക എച്ച്.യു.ഐ.ഡി…

/

2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി വെച്ച് റിസർവ് ബാങ്ക്

രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ വിശദീകരിക്കുന്നു.നോട്ടുകൾ അച്ചടിക്കാനുള്ള തുകയും വളരെ തുച്ഛമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 37…

//

കബഡി സെലക്ഷൻ ട്രയൽസ് ഏഴിന്

കബഡി ജില്ലാ സീനിയർ പുരുഷ/വനിത ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള ജില്ലാതല സെലക്ഷൻ ട്രയൽസ് ഏഴിന് രാവിലെ 9.30ന് ഓണക്കുന്നിലെ കരിവെളളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന ആൺകുട്ടികളുടെ പരമാവധി ശരീരഭാരം 85 കിലോഗ്രാം. പെൺകുട്ടികളുടെ പരമാവധി…

//

ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം പൊള്ളി; വിവാഹത്തിൽ നിന്ന് പിൻമാറി വരൻ

വിവാഹ ദിനത്തിൽ കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം വികൃതമായി. ഇത് കണ്ടതോടെ വരന്‍ വിവാഹത്തിൽ നിന്നും പിന്മാറി. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലാണ് സംഭവം. ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതമായതാണ് വിവാഹം മുടങ്ങാൻ കാരണമെന്നാണ് റിപ്പോർട്ട്. യുവതി ഇപ്പോള്‍ ആശുപത്രിയില്‍…

///

ദില്ലിയിൽ എച്ച് 3 എൻ 2 വൈറസ് പടരുന്നു; ചുമ, പനി, ശ്വാസതടസ്സം എന്നിവ പ്രധാന രോഗ ലക്ഷണങ്ങൾ

ദില്ലിയിൽ ഇപ്പോൾ പടരുന്ന ചുമയും പനിയും എച്ച് 3എൻ 2 വൈറസ് മൂലമെന്ന് ഐസിഎംആർ. ചുമയും പനിയും ശ്വാസതടസവും ആണ്  പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലും മുതിർന്നവരിലും ആണ്  രോഗം ബാധിക്കുന്നതെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. ദീർഘകാലം നീണ്ടുനിൽക്കുന്ന ചുമ മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ…

//