നടിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചു. മൂന്നു വർഷമാണ് കാലാവധി. നിയമനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച ഖുശ്ബു, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ പരമാവധി ശ്രമിക്കുമെന്നും പറഞ്ഞു.നാമനിർദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളിൽ ഒരാളാണ്…
ഫുട്ബോളിൽ നേടാനാകുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കി കുതിക്കുകയാണ് ഫുട്ബോളിന്റെ സ്വന്തം മിശിഹാ മെസി. മാഴ്‌സയ്‌ക്കെതിരെ നടന്ന മത്സരത്തിലെ ഗോൾ നേട്ടത്തോടെ ക്ലബ് ഫുട്ബോളിൽ 700 ഗോൾ നേട്ടത്തിൽ എത്തുകയാണ് മെസി. ക്ലബ് ഫുട്ബോളിൽ 700 ഗോൾ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് മെസി.മാഴ്സയെ എതിരില്ലാത്ത മൂന്ന്…
കർണാടകയിൽ സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. വാറങ്കൽ ജില്ലയിലെ കാകതീയ മെഡിക്കല്‍ കോളജിലെ ഒന്നാം വർഷ പിജി വിദ്യാർത്ഥിനി ധരാവതി പ്രീതി(26) ആണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി നിംസിൽ ചികിത്സയിലായിരുന്നു.…
റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും നൽകണം. നേരത്തെ, പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന് 55ഉം. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം…
തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിൽ കോൺവെന്റിൽ കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശിനി അന്നപൂരണിനെയാണ്(27) കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാവിലെ പ്രാർഥനയ്ക്ക് വരാത്തതിനാൽ കൂടെയുള്ളവർ നോക്കുമ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്. മുറിയിൽ…
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ഇ.ഡിയെയും പേടിയില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ജാഥയിൽ വരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാൽ ഇ.പി ജയരാജൻ ജാഥയിൽ എപ്പോഴാണ് വരുന്നതെന്ന് പറയാനാകില്ല. ജാഥയിൽ ഒരു ഘട്ടത്തിൽ ഇപിയും അണിചേരും. ഇ.പി വരാത്തത് മാധ്യങ്ങൾക്ക് മാത്രമാണ്…
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. ഹർജിയിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു നടപടി. അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി…
ഇറ്റലിയുടെ തെക്കൻ തീരത്ത് അഭയാർത്ഥികളുടെ ബോട്ട് തകർന്നുണ്ടായ ദുരന്തത്തിൽ മരണം 60 ആയി. കൊല്ലപ്പെട്ടവരിൽ 12 പേർ കുട്ടികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ജീവിതത്തിൽ ഒരിക്കലും കാണേണ്ടി വരരുതാത്ത കാഴ്ചയെന്നായിരുന്നു ദുരന്തമുഖത്തെത്തിയ കുട്രോ മേയറുടെ പ്രതികരണം. തിരയോടൊപ്പം തീരത്തേക്ക് വന്നടിയുകയായിരുന്ന മൃതദേഹങ്ങളിൽ മാസങ്ങൾ മാത്രം…
പയ്യന്നൂർ പെരുമ്പ മാതമംഗലം റോഡിന് സ്ഥലം വിട്ടു കൊടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ച അഡ്വ. മുരളി പള്ളത്തിന്റെ ബൈക്കും കാറും അക്രമികൾ അടിച്ച് തകർത്തു. വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് അടിച്ച് തകർത്തത്.ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം നടന്നത്.ഇന്നലെ മുരളിയുടെ സമ്മതമില്ലാതെ തന്നെ സ്ഥലം ഏറ്റെടുത്തിരുന്നു.…
നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി.ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാൽ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് റദ്ദാക്കിയിരുന്നു.…