“ഡോക്ടർ എന്നുണ്ടാകുമെന്ന് രോഗി”, ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവുമെന്ന് മറുപടി; ജീവനക്കാരിയെ പിരിച്ചുവിട്ടു

രോഗിയോട് നിരുത്തരവാദപരമായി സംസാരിച്ച സംഭവത്തിൽ ജീവനക്കാരിക്കെതിരെ നടപടി.കോഴിക്കോട് കൊയിലാണ്ടി ഗവ: താലൂക്ക് ആശുപത്രിയിലാണ് സംഭവം .എല്ലിന്റെ ഡോക്ടർ ഏതൊക്കെ ദിവസമുണ്ടാകുമെന്ന് അന്വേഷിക്കാൻ വിളിച്ച രോഗിയോടായിരുന്നു ജീവനക്കാരിയുടെ നിരുത്തരവാദപരമായ പെരുമാറ്റം. താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.രോഗിയോട് ജീവനക്കാരി നിരുത്തരവാദപരമായി മറുപടി നൽകിയതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ…

///

‘പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതക പരാമര്‍ശം’; നടി സായ് പല്ലവിക്കെതിരെ കേസ്

പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശത്തില്‍ നടി സായ് പല്ലവിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ ബജ്റംഗ്ദള്‍ നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ‘വിരാട പര്‍വ്വം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി…

////

‘ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചു’;ശാന്തൻ അനുസ്മരണ ചടങ്ങിൽ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി പു.ക.സ

അന്തരിച്ച നാടക സംവിധായകൻ എ.ശാന്തൻ അനുസ്മരണ ചടങ്ങിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി പുരോഗമന കലാ സാഹിത്യ സംഘം. ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചത് കൊണ്ടാണ് ശാന്തൻ അനുസ്മരണ പരിപാടിയിൽ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതെന്ന് പു.ക.സ. കോഴിക്കോട് ജില്ലാ…

//

‘പുതിയ ഗ്യാസ് കണക്ഷന് ചെലവേറും’, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയിൽ വൻ വ‌ർധനയുമായി എണ്ണ കമ്പനികൾ

പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ  കമ്പനികൾ കൂട്ടി.  750 രൂപയാണ് കൂടിയത്. ഇനി മുതൽ പുതിയ കണക്ഷൻ എടുക്കുമ്പോൾ സിലിണ്ടർ ഒന്നിന് 2,200 രൂപ സെക്യൂരിറ്റിയായി അടക്കണം. നിലവിൽ ഇത് 1,450 രൂപയായിരുന്നു. പുതുക്കിയ നിരക്ക് നിലവിൽ…

//

പറശ്ശിനിക്കടവിൽ സ്ത്രീകൾക്കായി ഷീ ലോഡ്ജ് 
ഒരുങ്ങുന്നു

വിവിധ ആവശ്യങ്ങൾക്കായി പറശ്ശിനിക്കടവിലെത്തുന്ന സ്ത്രീകൾക്ക്  വിശ്രമിക്കാനൊരു സുരക്ഷിതയിടം. സ്ത്രീകൾക്കും കുട്ടികൾക്കുമായി ഷീ ലോഡ്ജ് ഒരുക്കുകയാണ് ആന്തൂർ നഗരസഭ. പറശ്ശിനിക്കടവ് ബസ്സ്റ്റാൻഡിനോട് ചേർന്ന നഗരസഭയുടെ മൂന്നുനില കെട്ടിടത്തിലാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നത്. 4.20 ലക്ഷം രൂപ ചെലവിലാണ് നിർമാണം. ഒരേസമയം 100 പേരെ താമസിപ്പിക്കാൻ കഴിയുന്ന ഡോർമെറ്ററി,…

//

സർക്കാരിനെ വിമർശിച്ച് ഫേയ്സ്ബുക്ക് പോസ്റ്റ്; പു.ക.സയുടെ പരിപാടിയിൽ നടൻ ഹരീഷ് പേരടിക്ക് വിലക്ക്

നടൻ ഹരീഷ് പേരടിക്ക് പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിൻ പങ്കെടുക്കാൻ വിലക്ക്. നാടക സംവിധായകൻ എ ശാന്തന്റെ അനുസ്മരണ ചടങ്ങിലാണ് വിലക്ക്. ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ​ഹരീഷ് പേരടിയാണ്. ചടങ്ങിലേക്ക് പുറപ്പെട്ടതിന് ശേഷം വരണ്ടെന്ന് അറിയിച്ചുവെന്ന് ഹരീഷ് പറഞ്ഞു. സർക്കാരിനെ വിമർശിച്ച് അദ്ദേഹം ഫേയ്സ്ബുക്കിൽ…

///

അഞ്ചാം പിറന്നാൾ സമ്മാനം; കൊച്ചി മെട്രോയിൽ ഇന്ന് എങ്ങോട്ട് പോയാലും അഞ്ച് രൂപ

കൊച്ചി മെട്രോ സർവീസ് തുടങ്ങിയിട്ട് ഇന്ന് അഞ്ചു വർഷം തികയുന്നു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അഞ്ച് രൂപ നിരക്കിൽ യാത്ര ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ അധികൃതർ. മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്ന് എവിടേക്കു യാത്ര ചെയ്താലും ഈ നിരക്കിൽ യാത്ര ചെയ്യാം. എത്ര തവണ യാത്ര…

//

കോഴിക്കോട് ശൈശവ വിവാഹം; പന്തലില്‍ കയറി തട‍ഞ്ഞ് ചൈല്‍ഡ് ലൈൻ,വിവരമറിയിച്ചത് പെണ്‍കുട്ടി

കോഴിക്കോട്: ചാലിയത്ത് ശൈശവ വിവാഹം തടഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍. വ്യാഴാഴ്ച നടത്താനിരുന്ന 16 വയസ്സുകാരിയുടെ വിവാഹമാണ് ചൈല്‍ഡ് ലൈനിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് തടയാനായത്. പെണ്‍കുട്ടി തന്നെയാണ് വിവാഹ വിവരം അധികൃതരെ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ ഈ വിവരം ബേപ്പൂര്‍ പൊലീസിന് കൈമാറി.…

//

അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം

അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.റോഡുകളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് ശക്തമായ നടപടി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം.മോട്ടോർ വാഹന ചട്ടത്തിൽ ഇതിനായുള്ള പരിഷ്‌കരണം ഉടൻ നടത്തുമെന്ന് കേന്ദ്ര മന്ത്രി സൂചിപ്പിച്ചു. പുതിയ…

///

‘അമ്മ’ക്ക് നന്ദി…; എക്സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് ഹരീഷ് പേരടി

താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് നടൻ ഹരീഷ് പേരടി. രാജി അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചവെന്ന് നടൻ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആണ് ഹരീഷ് പേരടി ഇക്കാര്യം അറിയിച്ചത്.രാജി അം​ഗീകരിച്ചതിൽ അമ്മയോട് നടൻ നന്ദി അറിയിക്കുകയും ചെയ്തു. ബലാല്‍സംഗ…

//