ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി; പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്‍ഷന്‍

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമപെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു. നിലവിൽ ഉണ്ടായിരുന്ന 1600 രൂപയില്‍ 400 രൂപയാണ് കൂട്ടിയത്. പ്രതിമാസം ആയിരം രൂപ സത്രീ സുരക്ഷാ പെന്‍ഷന്‍ നല്‍കും. ട്രാന്‍സ് സ്ത്രീകള്‍ അടക്കം പാവപ്പെട്ട സ്ത്രീകള്‍ക്കാണ് സഹായം.…

അടുത്ത സ്കൂള്‍ കായിക മേള കണ്ണൂരില്‍

അടുത്ത വർഷത്തെ കായിക മേള കണ്ണൂരില്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 67-മത് സ്കൂള്‍ കായിക മേള ചൊവ്വാഴ്ച അവസാനിക്കുകയാണ്. കായിക മേളയുടെ പതാക വിദ്യാഭ്യാസ ഡയറക്ടര്‍ കണ്ണൂര്‍ ജില്ലാ ജില്ലാ കളക്ടര്‍ക്ക് കൈമാറും. ഇന്ന് വൈകുന്നേരം നടക്കുന്ന കായിക മേള യുടെ…

സ്വർണ വിലയിൽ ഇടിവ്; പവന് 600 രൂപ കുറഞ്ഞു

കണ്ണൂർ :സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ വില തൊണ്ണൂറായിരത്തിൽ താഴെയായി. പവന് 600 രൂപ കുറഞ്ഞ് 89,800 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയായി. ഇന്നലെ പവന് 840 രൂപ കുറഞ്ഞ് 91,280 രൂപയിലെത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം…

മെഡിക്കൽ കോളജുകളിൽ ഇന്ന് ഒപി ബഹിഷ് ‌കരിച്ച് ഡോക്ടർമാരുടെ സമരം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തിൻ്റെ ഭാഗമായി കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തിൽ ഇന്ന് ഡോക്ടർമാർ വീണ്ടും ഒപി ബഹിഷ്കരിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഒപി ബഹിഷ്കരിച്ചിട്ടും, സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണിത്.…

രാജ്യവ്യാപക എസ്ഐആര്‍; കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നാളെ മുതൽ നടപടികള്‍ ആരംഭിക്കും

രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ (എസ്ഐആര്‍) ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ എസ്ഐആര്‍ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. നാളെ മുതൽ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ ഇതിനുള്ള നടപടികള്‍ ആരംഭിക്കും.…

കാസർഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരു മരണം

കാസർഗോഡ് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരു മരണം. നിരവധി പേർക്ക് പരുക്കേറ്റു. ഡെക്കോർ പാനൽ ഇൻഡസ്ട്രീസിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മംഗലാപുരത്തെയും കാസർഗോട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 300ലധികം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.…

നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു; പി പി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയിൽ ഹർജി ഫയൽ ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി. ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി വി…

ബുധനാഴ്ച്ച സംസ്ഥാനത്ത് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ. യുഡിഎസ്എഫ് സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ പദ്ധതിയില്‍ ഒപ്പിട്ടതിന് വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.  …

പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ പ്രതിഷേധം; മന്ത്രി ജി.ആർ അനിൽ കണ്ണൂരിലെ രണ്ട് സപ്ളെക്കോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കില്ല

പി.എം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതിഷേധിച്ചു സി.പി.ഐ നിലപാട് കടുപ്പിക്കുന്നു. സർക്കാർ പരിപാടികളിൽ നിന്നും സി.പി.ഐ മന്ത്രിമാർ വിട്ടു നിൽക്കും. ഈ മാസം 27 വരെ ഇടതുമുന്നണി പരിപാടികളിൽ നിന്നും സി.പി.ഐ യും സർക്കാർ ഔദ്യോഗിക പരിപാടികളിൽ നിന്നും മന്ത്രിമാരും വിട്ടു നിൽക്കും.…

മെസ്സിപ്പട കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് സ്പോൺസര്‍

അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച്…