ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
കൊളച്ചേരി | ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊളച്ചേരി പറമ്പ് സ്വദേശിയായ സ്ത്രീയെ രണ്ട് പേർ ചേർന്ന് ആക്രമിച്ചതായി പരാതി. ആക്രമിക്കപ്പെട്ട കൊളച്ചേരി പറമ്പിലെ യുവതി മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കരിങ്കൽക്കുഴി സ്വദേശികളായ രാജേഷ്, അജയൻ എന്നിവർക്ക് എതിരെയാണ് യുവതിയുടെ പരാതി.…
ന്യൂഡൽഹി > ഡൽഹിയിലെ ജഫ്രാബാദിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് 32കാരിയായ ഭാര്യയെ ഭർത്താവ് സാജിദ് (36) കുത്തിക്കൊന്നത്. ഏഴും പതിനൊന്നും പ്രായമുള്ള ഇവരുടെ പെൺമക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച 11കാരിയായ മകൾക്ക് കൈക്ക് പരിക്കേറ്റു.…
തിരുവനന്തപുരം > സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ദ്രുതപ്രതികരണ സംവിധാനവുമായി കേരള പൊലീസ്. “അപരാജിത ഓൺ ലൈൻ” എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. പരാതിക്കാർക്ക് നേരിട്ട് പരാതി നൽകുന്നതിനുള്ള ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനായാണ് ഈ സംവിധാനമെന്ന്…
ചന്ദ്രയാന്‍ 3 ആദിത്യ എല്‍ 1 എന്നീ ദൗത്യങ്ങളില്‍ðമുഖ്യ പങ്കുവഹിച്ച ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ കണ്ണൂര്‍ സ്വദേശി കിരണ്‍ മോഹനനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആദരിച്ചു. ജില്ലാ ട്രഷറര്‍ യു.ടി. ജയന്തന്‍, ജില്ലാ സെക്രട്ടറി ടി.സി. മനോജ്, ബൂത്ത് പ്രസിഡന്റ് കെ. മഹേഷ്,…
ആധാര്‍ അനുബന്ധ രേഖകള്‍ യു ഐ ഡി എ ഐ പോര്‍ട്ടല്‍ വഴി സൗജന്യമായി പുതുക്കാനുള്ള സമയം നീട്ടി. ഡിസംബര്‍ 14 വരെയാണ് നീട്ടിയത്. കൂടുതല്‍ ആളുകള്‍ ആധാര്‍ അപ്ഡേറ്റ് ചെയ്യാൻ എത്തിയതിനെ തുടര്‍ന്നാണ് മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.…
ന്യൂഡൽഹി > വിമാനത്തിൽ സഹയാത്രികയ്ക്കു നേരെ അതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. മുംബൈ – ഗുവാഹത്തി ഇൻഡിഗോ വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ യാത്രക്കാരൻ ശരീരത്തിൽ കയറിപ്പിടിച്ചു എന്നാണ് സ്ത്രീയുടെ പരാതി. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിമാനം ഗുവാഹത്തി എയർപോർട്ടിൽ വച്ച് യാത്രക്കാരനെ പൊലീസിന് കൈമാറി.…
തിരുവനന്തപുരം സംസ്ഥാനത്തിന്റെ അഭിമാന പദ്ധതി കെ–-സ്‌മാർട്ട് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നിലവിൽവരും. കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും. സർക്കാർ സേവനങ്ങൾ വാതിൽപ്പടിയിൽ എന്നതുംകടന്ന് ജനങ്ങളുടെ വിരൽത്തുമ്പിലേക്ക് എന്ന ലക്ഷ്യമാണ് ഇത്‌വഴി നടപ്പാകുന്നത്. കേരള സൊല്യൂഷൻ ഫോർ…
ചെന്നൈ > തമിഴ്‌നാട് തിരുപ്പത്തൂരിൽ വാഹനാപകടത്തിൽ ഏഴ് സ്‌ത്രീകൾ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു. ബംഗളൂരു- ചെന്നൈ ദേശീയ പാതയിലായിരുന്നു അപകടം. കർണാടകയിൽ തീർഥയാത്രയ്‌ക്ക് പോയ ശേഷം മടങ്ങിയിരുന്ന സംഘത്തിലുള്ളവരാണ് മരിച്ചത്. മിനി ബസിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് വാഹനം പാതയോരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. യാത്രക്കാരോട്…
മലപ്പുറം> മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51 വയസായിരുന്നു. നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയായതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍ ജഡ്ജായിരുന്നിട്ടുണ്ട്. തബലിസ്റ്റ് മുഹമ്മദലി എന്ന ബാവയാണ് ഭര്‍ത്താവ്. ലൗ…
തളിപ്പറമ്പ് | സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഏര്യം കണാരം വയലിലെ മുതിരയിൽ വീട്ടിൽ എം സജീവൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ തളിപ്പറമ്പ് – ആലക്കോട് മലയോര ഹൈവേയിൽ പൂവം ടൗണിൽ ആണ് അപകടം. ആലക്കോട്…