സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ പ്രത്യേക നമ്പർ ഏർപ്പെടുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ്

സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ പ്രത്യേക നമ്പർ ഏർപ്പെടുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ് മുന്നോട്ട്. പുതിയ നമ്പറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തും. പുതിയ നമ്പർ സീരിയിനുവേണ്ടി മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യാനാണ് ആലോചന. സർക്കാർ ഉത്തരവ് ഇറങ്ങി…

///

പാലക്കാട് ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

പാലക്കാട് കുളപ്പള്ളി പാതയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തേനൂർ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ലോറി മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ടാണ് ലോറി മറിഞ്ഞത്. സമീപത്തെ ഒരു ഡ്രൈനേജ് സ്ലാബ് തകർത്തായിരുന്നു അപകടം.…

///

ഒഴിഞ്ഞ ഗ്യാലറികള്‍ നിര്‍ഭാഗ്യകരം, പരിതാപകരം; കായിക മന്ത്രിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍

കായിക മന്ത്രി വി അബ്ദുറഹ്‌മാനെതിരെ പന്ന്യന്‍ രവീന്ദ്രന്‍. മന്ത്രിയുടെ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു. ഒഴിഞ്ഞ ഗ്യാലറികള്‍ നിര്‍ഭാഗ്യകരവും പരിതാപകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. കാരണം കളിയെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍. നഷ്ടം കെസിഎക്ക് മാത്രമല്ല, സര്‍ക്കാരിനു കൂടിയാണ്. പരാമർശിക്കുന്നവർ ഇക്കാര്യം ഇനിയെങ്കിലും…

////

മണിക്കൂറുകളുടെ ഇടവേളയിൽ ഇരട്ടസഹോദരങ്ങളുടെ അപകടമരണം; ഒരാൾ ടെറസിൽനിന്ന് വീണുമരിച്ചു; മറ്റെയാൾ വാട്ടർടാങ്കിൽ വീണുമരിച്ചു

മണിക്കൂറുകളുടെ ഇടവേളയിൽ ഇരട്ടസഹോദരങ്ങളുടെ അപകടമരണം യാദൃശ്ചികതയായി. രാജസ്ഥാൻ സ്വദേശികളായ സുമർ സിങ്, സോഹൻ സിങ് എന്നിവരാണ് ​900 കിലോമീറ്ററോളം അകലെ രണ്ടിടങ്ങളിലായി മരിച്ചത്. ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്തിരുന്ന സുമർ ടെറസിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. ഫോൺ ചെയ്യുന്നതിനിടെയാണ് സമുർ അപകടത്തിൽപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സുമർ…

/

മുസ്ലിം പെൺകുട്ടികൾ ഋതുമതിയായാൽ വിവാഹം; ഹൈക്കോടതി വിധി അടിസ്ഥാനമാക്കി ഉത്തരവിറക്കരുതെന്ന് സുപ്രീംകോടതി

​ഋതുമതികളായ മുസ്ലിം പെൺകുട്ടികൾക്ക് 16 വയസ് കഴിഞ്ഞാൽ മതാചാര പ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി അടിസ്ഥാനമാക്കി മറ്റ് കേസുകളിൽ ഉത്തരവ് ഇറക്കരുതെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിർദേശം. പഞ്ചാബ്-ഹരിയാന…

/

സർക്കാരിന്റെ നവോത്ഥാന സംരക്ഷണ സമിതിക്ക് വീണ്ടും തിരിച്ചടി; മലയരയ മഹാസഭയും പുറത്തേക്ക്

ശബരിമല യുവതിപ്രവേശന വിവാദവേളയിൽ സംസ്ഥാന സർക്കാര്‍ മുൻകൈയെടുത്ത് രൂപം നൽകിയ നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് ഒരു സംഘടന കൂടി പിന്മാറി. ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട ഭിന്നതയെ തുടർന്നാണ് ഐക്യ മലയരയ മഹാസഭ സമിതി വിട്ടത്. ശബരിമല മേൽശാന്തി നിയമനം അടക്കമുള്ള വിഷയങ്ങളിൽ നവോത്ഥാന…

///

സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കുന്നതിന് മുന്‍പ് സിപിഎം കേരളത്തോട് മാപ്പ് പറയണം: പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കുന്നതിന് മുമ്പ് സിപിഎം കേരളത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കാനും പരമാവധി മേഖലകളില്‍ വിദേശ നിക്ഷേപം സ്വീകരിക്കാനുമുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുന്നതിന് മുന്‍പ് സി.പി.എം പൊതുസമൂഹത്തോട് മാപ്പ് പറയണം.യു.ഡി.എഫ് സര്‍ക്കാരിന്റെ…

////

ഒടുവിൽ വയനാടിനെ വിറപ്പിച്ച കടുവയെ പിടികൂടി

വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക്…

///

ഹജ്ജ് തീര്‍ത്ഥാടകര്‍ കൊവിഡ് വാക്സിന്റെ മുഴുവൻ ഡോസുകളും എടുക്കണമെന്ന് നിർദേശം

ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുത്തിരിക്കണം. ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ…

////

യുഎഇയിൽ തൊഴിൽ തേടാനും താത്കാലിക ജോലിക്കും സ്ഥിരം വീസ നേടാം

സാധാരണ സന്ദർശക വീസയിലാണ് യുഎഇയിൽ മലയാളികൾ ജോലി തേടാനായി എത്തുന്നത്. എന്നാൽ യുഎഇയിൽ തൊഴിൽ തേടാനും താത്കാലിക ജോലിക്കും സ്ഥിരം വീസ നേടാം.കമ്പനികൾക്ക് അവരുടെ നിലവാരം അനുസരിച്ച് തൊഴിൽ വീസയ്ക്ക് അപേക്ഷിക്കാം. വീസയ്ക്ക് അപേക്ഷിക്കുന്ന കമ്പനി ഏത് പട്ടികയിൽ ഉൾപ്പെടും എന്നതടിസ്ഥാനമാക്കിയാണ് നിരക്ക്. തൊഴിൽ…

///