‘ഇതൊന്നും ഇന്ത്യൻ സംസ്കാരമല്ല’; രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയെ ചുംബിച്ചതിനെതിരെ ബിജെപി

രാഹുൽ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിയെ ചുംബിച്ചതിൽ വിമർശനവുമായി ബിജെപി. ഉത്തർ പ്രദേശ് മന്ത്രിയായ ദിനേഷ് പ്രതാപ് സിംഗാണ് രാഹുൽ ഗാന്ധിയെ വിമർശിച്ച് രംഗത്തെത്തിയത്. പൊതുസ്ഥലത്ത് സഹോദരിയെ ചുംബിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന് ദിനേഷ് പ്രതാപ് സിംഗ് പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെയാണ് കഴിഞ്ഞ ദിവസം…

///

തണുത്തുറഞ്ഞ് മൂന്നാർ; താപനില മൈനസിൽ എത്തി

തണുത്തുറഞ്ഞ് മൂന്നാർ. മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലെത്തി. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവൻമല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നിൽ എത്തിയത്.സാധാരണയായി ഡിസംബർ ആദ്യവാരം എത്തേണ്ട ശൈത്യം ഇത്തവണ എത്താൻ വൈകി. ബുധനാഴ്ച പുലർച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ്…

///

സ്വർണ വില വീണ്ടും ഇടിഞ്ഞു.

സ്വർണ വിലയിൽ ഇന്നും ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപയാണ് ഇടിഞ്ഞത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,130 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 41,040 രൂപയുമായി. 18 കാരറ്റിന്റെ സ്വർണം ഒരു ഗ്രാമിന് 4,245 രൂപയായി. ഇന്നലെയും…

////

തുനിവ് റിലീസ് ആഘോഷത്തിനിടെ അപകടം; ലോറിക്ക് മുകളിൽ കയറി ഡാൻസ് കളിച്ച യുവാവ് താഴേക്ക് വീണ് മരിച്ചു

അജിത്ത് സിനിമ തുനിവിന്റെ റിലീസ് ആഘോഷത്തിനിടെ അപകടം. ചെന്നൈയിൽ ലോറിക്ക് മുകളിൽ കയറി ഡാൻസ് കളിച്ച യുവാവ് താഴേക്ക് വീണ് മരിച്ചു. ചെന്നൈ കോയമ്പേട് സ്വദേശി ഭാരത് കുമാറാണ് മരിച്ചത്. രോഹിണി തീയറ്ററിന് സമീപമാണ് അപകടം നടന്നത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആരാധകർ…

/

‘ദ കാശ്മീർ ഫയൽസ്’ ഓസ്‌കാറിലേക്ക്,’ ഇത് ഒരു തുടക്കം മാത്രമാമെന്ന് സംവിധായകൻ വിവേക് അഗ്‌നിഹോത്രി

വിവേക് അഗ്‌നിഹോത്രിയുടെ ‘ദ കാശ്മീർ ഫയൽസ്’ ഓസ്‌കാറിലേക്ക്. സംവിധായകൻ തന്നെയാണ് ട്വിറ്ററിലൂടെ ‘ദി കശ്മീർ ഫയൽസ്’ 2023 ലെ ഓസ്‌കാർ പട്ടികയിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തതിന്റെ വിവരം അറിയിച്ചത്. 5 ഇന്ത്യൻ ചിത്രങ്ങളാണ് ഓസ്‌കാർ പട്ടികയിൽ സ്ഥാനം പിടിച്ചത്. ആർആർആർ, ഗംഗുബായ് കത്യവാടി, ദ കാശ്മീർ…

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു; ‘ഗെറ്റ്ഔട്ട്‌രവി’ ഹാഷ്ടാഗിലൂടെ വിയോജിപ്പറിയിച്ച് വിദ്യാര്‍ത്ഥികളും

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഗവര്‍ണറെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ ഹാഷ്ടാഗ് പ്രചാരണവും സജീവമാണ്. ഗെറ്റ്ഔട്ട്‌രവി എന്ന ഹാഷ്ടാഗിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് പ്രതിഷേധ പോസ്റ്റുകള്‍ ബന്ധിപ്പിക്കപ്പെടുന്നത്.…

///

സ്വാഗതഗാന വിവാദം: ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട സ്വാഗതഗാന വിവാദം അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. കലോത്സവ ഗാനത്തിലെ പരാമര്‍ശവിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നിലപാട് അല്ലെന്ന് മന്ത്രി വിശദീകരിക്കുന്നു. സ്വാഗത…

//

മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

കുന്നംകുളം പോർക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി വെറ്റനറി കോളജിൽ പരിശോധിച്ചു. ഈ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്. മേഖലയിലെ തെരുവ് നായകളെ പിടികൂടി വാക്സിനേഷൻ കുത്തിവെപ്പ് നടത്തും.ഭിന്നശേഷിക്കാരനായ ഒൻപതു വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ്…

/

കണ്ണോത്തുംചാൽ കല്യാൺ സിൽക്‌സ് മുന്നിൽ കാർ കത്തി നശിച്ചു

കണ്ണൂർ കണ്ണോത്തുംചാൽ കല്യാൺ സിൽക്‌സ് മുന്നിൽ കാർ കത്തി നശിച്ചു. ആളപായം ഇല്ല. ഫയർ ഫോഴ്സ് ഇടപെടൽ കാരണം തീ പെട്ടെന്ന് കെടുത്താൻ സാധിച്ചു. സംഭവത്തെ തുടർന്ന് ഏറെനേരം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു.…

/

തലശ്ശേരി പ്രസ് ഫോറം: അനീഷ് പാതിരിയാട് (പ്രസി.), കെ.പി. ഷീജിത്ത് (സെക്ര.)

തലശ്ശേരി പ്രസ് ഫോറം പുതിയ ഭരണസമിതി ഭാരവാഹികളായി അനീഷ് പാതിരിയാട് – മാതൃഭൂമി (പ്രസി.), കെ.പി. ഷീജിത്ത് – മലബാർ വിഷൻ (സെക്ര.), വി. മോഹനൻ – പടയണി (ട്രഷ.) എന്നിവരെ വാർഷിക ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. രഷ്​നദാസ് – ദേശാഭിമാനി (വൈസ്…