ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
ചൊക്ലി | പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് ബൈക്ക് ഓടിക്കാൻ കൊടുത്ത മാതാവിന് മുപ്പതിനായിരം രൂപ കോടതി പിഴയിട്ടു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. ചൊക്ലി കവിയൂർ സ്വദേശിനി റംഷിനക്കാണ് പിഴ ചുമത്തിയത്. മാതാവിൻ്റെ ഉടമസ്ഥതയിലുള്ള വാഹനം സ്കൂൾ വിദ്യാർത്ഥിയായ 16കാരനായ…
കുറുമാത്തൂര്‍ | സണ്‍ഷേഡ് തകര്‍ന്ന് വീണ് ആസാം സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. റാക്കി ബുള്‍ ഇസ്ലാം (31) ആണ് മരിച്ചത്. കുറുമാത്തൂര്‍ മണക്കാട് റോഡിൽ ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെ ആണ് അപകടം നടന്നത്. വീടിന്റെ രണ്ടാം നിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പ് പലക…
കൊട്ടിയൂർ | ചപ്പമലയിൽ ജനവാസ മേഖലയിൽ മൂന്ന് കടുവകളെ കണ്ടതായി നാട്ടുകാരി. തിങ്കളാഴ്ച രാവിലെ കാഞ്ചന രണ്ട് വലിയ കടുവകളെയും ഒരു ചെറിയ കടുവയെയും കണ്ടതായി അറിയിച്ചത്. ചപ്പമല-37-ാം മൈൽ റോഡ് കടന്ന് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ എത്തിയ കടുവകളിൽ ഒന്ന് ഇവർക്ക് നേരെ…
സംസ്ഥാനത്ത് വാഹനങ്ങളിൽ തീപിടിത്തം പതിവായതോടെ ഇന്ധന കുഴലുകളിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്ന ചെറുവണ്ടുകളെ കുറിച്ച് പഠിക്കാൻ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. അംബ്രോസിയ ബീറ്റിൽസ് വിഭാഗത്തിൽപ്പെട്ട വണ്ടുകൾ പെട്രോളിലെ എഥനോളിനോടാണ് ആകർഷിക്കപ്പെടുന്നു എന്നാണ് അനുമാനം. ഇതുകാരണം ഇന്ധന ചോർച്ചയും തുടർന്ന് തീപിടിക്കാനും സാധ്യത കൂടുതലാണ്. ടാങ്കിൽ…
ചെറുപുഴ | പതിനാറ് ദിവസത്തിന് ശേഷം രംഗത്തെത്തിയ ബ്ലാക്ക്മാൻ സി സി ടി വി ക്യാമറയിൽ കുടുങ്ങി. വെള്ള പ്ലാസ്റ്റിക് മഴക്കോട്ട് ധരിച്ചെത്തിയ ഇയാളെ പക്ഷേ തിരിച്ചറിയാൻ കഴിഞ്ഞില്ല. പുലർച്ചെ നാലരയോടെ പ്രാപ്പൊയിൽ ഈസ്റ്റിലെ പായിക്കാട്ട് ചാക്കോയുടെ വീട്ടിലെത്തി ചുവരെഴുത്ത് നടത്തിയ ബ്ലാക്ക്മാന്റെ ദൃശ്യങ്ങളാണ്…
ബാക്കു | ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍. സെമിയില്‍ യു എസ് എയുടെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ 3.5 – 2.5 എന്ന സ്‌കോറിന് മറികടന്നാണ് 29-ാം റാങ്കുകാരനായ ഇന്ത്യന്‍ താരത്തിന്റെ ഫൈനല്‍ പ്രവേശനം.…
കാഞ്ഞങ്ങാട് | ട്രെയിനുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്. രാജധാനി എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും, വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചുമാണ് കല്ലേറ് ഉണ്ടായത്. ഇന്ന് വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുക ആയിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്.…
ചാല > എഐ കാമറ തുടർച്ചയായി ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തിയതോടെ ഒരുവർഷം മുമ്പ് മോഷണംപോയ സ്‌കൂട്ടർ ഉടമയ്‌ക്ക് തിരിച്ചുകിട്ടി. വെള്ളായണി പുഞ്ചക്കരി സ്വദേശി ഷിജുവിന്റെ കെഎൽ 01 ബിഎച്ച് 9944 എന്ന സ്‌കൂട്ടറാണ് തിരികെ കിട്ടിയത്. 2022 സെപ്‌തംബറിൽ ചാലയിൽവച്ചാണ് മോഷണം പോയത്.…
ന്യൂഡൽഹി> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഡൽഹി വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വനിതാ ശിശുക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രേമോദയ് ഖന്നയാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. 2020 മുതൽ 2021 വരെയുള്ള കാലയളവിൽ നിരന്തരം പീഡിപ്പിക്കുയും…
ചെന്നൈ > കഞ്ചാവ് ലഹരിയില്‍ യുവാവ് അമ്മയെ കൊലപ്പെടുത്തി. ചെന്നൈയിലാണ് സംഭവം. 25കാരനായ രാകേഷ് വര്‍ഷനാണ് അമ്മ ശ്രീപ്രിയയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു കൊലപാതകം നടന്നത്. പ്രതി രാകേഷ് ചെന്നൈയിലെ ഒരുസ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. രണ്ടുവര്‍ഷമായി വര്‍ക്ക് ഫ്രം ഹോം…