രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ ശ്രീകണ്ഠാപുരത്ത് ബുള്ളി ഭായി ആപ്പിനെതിരെ വാട്‌സആപ്പിൽ പോസ്റ്റ് ഷെയർ ചെയ്തയാൾക്കെതിരെ കേസെടുത്ത് കേരള പൊലീസ്. ഇപി ജാവിദിനെതിരെ ഐപിസി 153 വകുപ്പ് പ്രകാരമാണ പൊലീസ് കേസടുത്തത്.ബുള്ളി ഭായി ആപ്പിനെതിരെ ലാലി പിഎം എന്നയാൾ ഫേസ്ബുക്കിലിട്ട പോസ്റ്റ് ജാവീദ് നാട്ടിലെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ…
വിവാഹ ദിവസം വ്യത്യസ്തതയ്ക്ക് വേണ്ടി ആംബുലന്‍സില്‍ വധൂവരന്മാരെ കൊണ്ടുപോയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് .വിവാഹശേഷം വധുവരന്മാരേയും കൊണ്ട് സൈറണ്‍ മുഴക്കി പായുന്ന ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് എംവിഡി നടപടിയെടുത്തത്. മോട്ടോര്‍ വാഹന വകുപ്പ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി.…
ഇടുക്കി ഗവൺമെന്റ് എൻജിനിയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ. പ്രത്യേക സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഉന്നതതല ഗൂഢാലോചന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.അതേസമയം കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ…
സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ്…
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക്ഹരിത വൈദ്യുതി വാഗ്ദാനവുമായി കെഎസ്ഇബി.അണക്കെട്ടുകളിലെ ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികളില്‍ നിന്ന്, കുറഞ്ഞ നിരക്കില്‍,വൈദ്യുതി ലഭ്യമാക്കും. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി മാത്രമുള്ള എട്ട് പ്രത്യേക സബ്സ്റ്റേഷനുകള്‍ ക്രമീകരിക്കുമെന്നും,കെഎസ്ഇബി ചെയര്‍മാന്‍ ഡോ. ബി.അശോക് പറഞ്ഞു.സില്‍വര്‍ ലൈനില്‍ ഒരു കിലോമീറ്റര്‍ യാത്രക്ക് ഏതാണ്ട്…
തിരുവനന്തപുരം: കെ റെയിൽ പ്രചാരണത്തിന് സർക്കാർ തയാറെടുക്കുന്നു.കൈ പുസ്തകം തയ്യാറാക്കി ആളുകളിലെത്തിക്കാനാണ് ശ്രമം.പൗര പ്രമുഖരുമായുള്ള ചർച്ചയ്ക്കും പൊതു യോഗങ്ങൾക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് തയാറെടുക്കുന്നത്. ഇതിനായി 50 ലക്ഷം കൈപ്പുസ്തകമാണ് സർക്കാർ തയാറാക്കുന്നത്. ഇതിനായി സർക്കാർ ടെണ്ടർ വിളിക്കുകയും ചെയ്തു. ബോധവത്കരണത്തിന് ആയി ലഘുലേഖകളും…
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പരത്തെ വീടിന് സമീപം സിപിഐഎം വിലകൊടുത്തുവാങ്ങിയ സ്ഥലത്താണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാത്രി ഏറെ വൈകിയും പാര്‍ട്ടി പ്രവര്‍ത്തകരും ധീരജിന്റെ സഹപാഠികളും ഉള്‍പ്പെടെ നിരവധി…
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കേസുകള്‍ ഉയരുന്നതുകൊണ്ട് ചില മേഖലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. കേന്ദ്രനിര്‍ദേശ പ്രകാരം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ആശുപത്രികളുടെ പട്ടിക ആരോഗ്യമന്ത്രി വീണാ ജോര്‍ജ് യോഗത്തില്‍ അവതരിപ്പിക്കും.ലോ റിസ്‌ക്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ വാക്കാൽ അറിയിച്ചു. സീനിയർ അഭിഭാഷകന് കൊവിഡ് ആയതിനാൽ ഹർജി തിങ്കളാഴ്ച കേൾക്കണം എന്ന്…
ഇന്ത്യൻ പ്രീമിയർ ലീഗ്(ഐപിഎൽ) ടൈറ്റിൽ സ്‌പോൺസറാകാൻ ടാറ്റ ഗ്രൂപ്പ്. ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയ്ക്കു പകരക്കാരായാണ് ടാറ്റ എത്തുന്നത്. ഇന്ന് നടന്ന ഐപിഎൽ ഭരണസമിതി യോഗത്തിലാണ് പുതിയ സ്‌പോൺസറെ തിരഞ്ഞെടുത്തത്. ഈ വർഷത്തേക്ക് മാത്രമാണ് കരാറെന്നാണ് വിവരം. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം…