രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പൊലീസിന് കൈമാറിയതായി സംവിധായകൻ ബാലചന്ദ്രകുമാർ. തെളിവുകൾ വ്യാജമായി നിർമ്മിച്ചതല്ല. ശബ്‌ദം തന്റേതല്ലെന്ന് ദിലീപ് പറഞ്ഞിട്ടില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ശബ്‌ദം ദിലീപിന്റേതെന്ന് തെളിയിക്കാൻ കൂടുതൽ ഓഡിയോകളുണ്ട്. വി ഐ പിയെ തനിക്ക് പരിചയമില്ല. ദിലീപിന് ഏറ്റവും അടുത്ത ആളാണ് വി ഐ…
2021ൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ജിയോ ബേബി ചിത്രം ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ദേശവും ഭാഷയും കടന്നു ജപ്പാനിലേക്ക്. ഈ മാസം 21 മുതലാണ് ചിത്രം ജപ്പാനിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. ജാപ്പനീസ് ഭാഷയിൽ സബ് ടൈറ്റിലുകളോടെയാവും പ്രദർശനം. ചിത്രത്തിൻറെ ജപ്പാനിലെ വിതരണാവകാശം…
ഇരിട്ടി :വില്പനക്കായി സൂക്ഷിച്ച കഞ്ചാവു പൊതിയുമായി യുവാവിനെഎക്സൈസ് സംഘം പിടികൂടി. കണ്ണൂർ കക്കാട് കുഞ്ഞി പള്ളി സ്വദേശി എം. റമീസിനെ (35)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.രജിത്തും സംഘവും പിടികൂടിയത്. കച്ചേരികടവ് പാലത്തിന് സമീപം വെച്ചാണ് 25 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.റെയ്ഡിൽ പ്രിവന്റീവ്…
ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ തന്നെയെന്ന് പൊലീസ്. ധീരജിനെയും കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെയും കുത്തിയത് നിഖില്‍ തന്നെയാണ്. സംഭവ സമയത്ത് നിഖിലിനൊപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു. കത്തി കയ്യില്‍ കരുതിയത് മറ്റൊരു കേസില്‍ ജീവനുഭീഷണിയുളളതിനാലെന്ന് സൂചനയെന്നും പൊലീസ് വ്യക്തമാക്കി.…
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ. ഇ-പോസ് മെഷീൻ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മൂന്ന് ദിവസമായി റേഷൻ വിതരണം മുടങ്ങി. പലയിടത്തും റേഷൻ സാധനം വാങ്ങാൻ ആളെത്തുമ്പോഴും ഇ പോസ് മെഷിൻ പണിമുടക്കുകയാണെന്നും കഴിഞ്ഞ മൂന്ന് ദിവസമായി ഇതാണവസ്ഥയെന്നും റേഷൻ വ്യാപാരികൾ പറഞ്ഞു. പ്രതിസന്ധി…
കൊച്ചി: കുപ്പിവെള്ളത്തിന്‍റെ വില നിയന്ത്രണം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി.കുപ്പിവെള്ളത്തിന് വില ലിറ്ററിന് 13 രൂപ ആക്കിയത് റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു സർക്കാർ അപ്പീൽ. എതിർ വാദങ്ങളുമായി സർക്കാറിന്…
കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു. ഇന്ന് ചേർന്ന കോളേജ് കൗൺസിൽ യോഗത്തിലാണ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയാണ് മഹാരാജാസ് കോളേജിൽ സംഘർഷമുണ്ടായത്.ഇന്നലെ വൈകിട്ട് എസ്എഫ്ഐ-കെഎസ്‍യു…
ചുരുളി സിനിമ കാണാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപികരിച്ചു.സിനിമയിൽ തെറിവിളികൾ ബറ്റാലിയൻ മേധാവി കെ പദ്‌മകുമാറിന്റെ നേതൃത്വത്തിൽ പരിശോധിക്കും. സിനിമ കണ്ട് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍…
കണ്ണൂർ: കോവിഡ് പ്രതിസന്ധി കേരളത്തിലെ പ്രസുകളെയും വലിയരീതിയിൽ ബാധിച്ചിട്ടുണ്ടെന്ന് കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ(കെപിഎ) ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ജോലിക്കുറവുമാത്രമല്ല, കടലാസ്, മഷി, കെമിക്കൽസ് മുതലായവയുടെ ലഭ്യതക്കുറവും വിലക്കയറ്റവും അച്ചടി മേഖലയ്ക്കുണ്ടായ പ്രതിസന്ധികളാണ്. വാറ്റ് നികുതി അഞ്ച് ശതമാനമായിരുന്നത് ജിഎസ്ടിയിൽ 12 ശതമാനവും, ഇപ്പോൾ 18…
ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പറവൂർ പുത്തൻവേലിക്കര സ്വദേശി അലക്സ് റാഫേൽ എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ഇടുക്കി കരിമണൽ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അലക്സിനെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലെ…