രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. കണ്ണൂർ ജില്ലയിൽ അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. നൂറ് ദിവസത്തിനകം പഠനം പൂർത്തിയാക്കണമെന്നാണ് നിർദേശം. കണ്ണൂരിൽ ഏറ്റെടുക്കേണ്ടത് 106 ഹെക്ടർ ഭൂമിയാണ്. ഇതിനായി പ്രദേശത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.…
പേട്ടയിലെ അനീഷിന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം എന്ന് റിമാൻഡ് റിപ്പോര്‍ട്ട്. സൈമൺ ലാലൻറെ മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ്. അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി.സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന്…
പാനൂർ : ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജനുവരി ഒന്നുമുതൽ ഗതാഗതക്രമീകരണം നടപ്പാക്കുമെന്ന് നഗരസഭ ചെയർമാൻ വി. നാസറും പാനൂർ പ്രിൻസിപ്പൽ എസ്.ഐ. സി.സി. ലതീഷും അറിയിച്ചു.നാൽക്കവലയിൽ നാലുഭാഗത്തും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ദൂരപരിധി നിശ്ചയിച്ച് അടയാളപ്പെടുത്തും. കൂത്തുപറമ്പ് റോഡിൽ പാർക്ക് ചെയ്യുന്ന ടാക്സി കാറുകൾ പുത്തൂർ…
ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ സ്വദേശികളായ നിതിൻദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. നിതിന്‍ ദാസ് ഗോവയില്‍ ജോലി ചെയ്യുന്നയാളാണ്.…
രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം 1270 ആയപ്പോൾ അസുഖബാധയിൽ കേരളം മൂന്നാമത്. 109 രോഗികളാണ് കേരളത്തിലുള്ളത്. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയി (450)ലാണ്. രണ്ടാമത് ഡൽഹി (320) യാണ്. കോവിഡ് കേസുകളിലും വൻ വർദ്ധനവുണ്ടായി. 16,764 പേർക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 220…
കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകീട്ട് അഞ്ചു മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമനുവദിക്കില്ല. കോവിഡ് പശ്ചാത്തലത്തിലുള്ള പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് നിയന്ത്രണം. കോവിഡ് രണ്ടാം വ്യാപനത്തിനു പിറകെ അടച്ച ബീച്ച് ഒക്‌ടോബർ മൂന്നിനാണ് സന്ദർശകർക്ക് തുറന്നുകൊടുത്തത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവട്ടം ബീച്ചിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കോടിക്കണക്കിനു…
മുതിർന്ന നടൻ ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. മിനിഞ്ഞാന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്ത് നിറഞ്ഞുനിന്ന അവിസ്മരണീയ നടന വൈവിധ്യമാണ് ഓർമയായത്. സീരിയൽ,…
15 മുതൽ 18 വരെ പ്രായമായവർക്കുള്ള കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ നാളെ മുതൽ അരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റ് വഴി വാക്സിനേഷൻ തീയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് കൊവിഡ് വാക്സിനേഷൻ ആരംഭിക്കുന്നത്. വാക്സിനേഷന് അർഹരായ, ഈ പ്രായത്തിനിടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാർ സംസ്ഥാനത്തുണ്ട്. രജിസ്റ്റർ ചെയ്യുന്ന…
കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന്. ആത്മകഥയായ ‘ഹൃദയരാഗങ്ങള്‍’ക്കാണ് പുരസ്കാരം. ബാലസാഹിത്യ വിഭാഗത്തില്‍ രഘുനാഥ് പലേരിക്കാണ് പുരസ്കാരം. ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയാണ് പുരസ്കാരം നേടിക്കൊടുത്തത്. ‘ജക്കരന്ത’എന്ന കൃതിയിലൂടെ നോവലിസ്റ്റ് മോബിൻ മോഹന്‍ അക്കാദമിയുടെ യുവ പുരസ്കാരത്തിന് അര്‍ഹനായി.…
ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടര്‍മാരേയും അനുവദിച്ചു ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ.ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍…