രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല. റിപ്പോർട്ട് പുറത്തുവിടുന്നത് ബാലനീതി നിയമത്തിനെതിരാണെന്നാണ് വനിതാ ശിശുവികസന വകുപ്പിന്‍റെ വിശദീകരണം. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. അനുപമയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി. ഇതില്‍ തൃപ്തയല്ലെങ്കില്‍ അപ്പീലിന് പോകാമെന്നും…
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മിഷനറീസ് ഓഫ് ചാരിറ്റി തന്നെയാണ് അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചതായും കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ അവരുടെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് രജിസ്‌ട്രേഷൻ…
കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ഇവിടുത്തെ ചെരുപ്പ് കടയ്ക്കാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ആറ് ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ്…
സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മറ്റന്നാൾ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങളും മന്ത്രിസഭ യോഗം വിലയിരുത്തും. നിയന്ത്രണങ്ങൾ കൂടുതൽ ദിവസത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ആലോചനയും മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വരുമെന്നാണ് സൂചന. കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കാര്യവും മന്ത്രിസഭ…
ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധന കർശനമാക്കി എക്‌സൈസ്. ബാർ ലൈസൻസുള്ള ഹോട്ടലുകൾക്ക് എക്‌സൈസ് നോട്ടിസ് അയച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അനിൽ കുമാർ കെ കെ പറഞ്ഞു. ലഹരി ഉപയോഗം ഉണ്ടായാൽ ഹോട്ടൽ അധികൃതർക്കെതിരെയും കേസെടുക്കും. ലഹരി ഉപയോഗം തടയാൻ ഹോട്ടൽ…
ദില്ലി: മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു. മതപരിവർത്തനം ആരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കേന്ദ്ര നീക്കം ഞെട്ടിച്ചുവെന്നും…
കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ പേര് നൽകുന്നതിൽ വീഴ്ച വരുത്തിയത് യുഡിഎഫ് സർക്കാരാണെന്ന് കെ മുരളീധരൻ എംപി . 2011 ലെ യുഡിഎഫ് സർക്കാറും അന്ന് രാജ്യം ഭരിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരും ഇക്കാര്യത്തിൽ വേണ്ട…
കെ റെയില്‍ സിൽവർലൈൻ പദ്ധതി നടപ്പിലാക്കി ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നവോത്ഥാന നായകനാകാൻ ശ്രമിച്ചതുപോലെ ഇവിടെയും ദുരന്ത നായകനാകും. പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. കെ റെയിലില്‍ പരിസ്ഥിതി സാമൂഹ്യാഘാത പഠനം…
ഡി ജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. ഡിസംബര്‍ 31ന് രാത്രി പത്തുമണിക്ക് ശേഷം ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ല. മാര്‍ഗനിര്‍ദേശമടങ്ങിയ നോട്ടീസ് ഹോട്ടലുകള്‍ക്ക് നല്‍കി. കഴിഞ്ഞ ഒരു മാസം പൊലീസും എക്സൈസും നടത്തിയ പരിശോധനയില്‍ തിരുവനന്തപുരത്തും കൊച്ചിയിലും നടത്തിയ…
ഡിസംബർ 30ന് ഓട്ടോ-ടാക്സി തൊഴിലാളികൾ സംസ്ഥാനത്ത് പണിമുടക്കും. ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അവസാനമായി സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക്…