രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 34 ആയി.ഇന്ന് സ്ഥിരീകരിച്ച 33 പേരിൽ 26 രോഗികളും ചെന്നൈയിലാണ്. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ നടപടികൾ തുടങ്ങിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.കേരളത്തിൽ ഇന്നലെ 9 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ…
സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളത്തെത്തിയ ആറു പേർക്കും തിരുവനന്തപുരത്തെത്തിയ മൂന്നു പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച നാലുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. നാലുപേരും…
അഴീക്കൽ തുറമുഖത്തിലെ ചരക്ക് നീക്കത്തിന് വിപുലമായ സാധ്യതകൾ നൽകുന്ന ഇലക്ട്രോണിക് ഡാറ്റാ ഇന്റർചെയ്ഞ്ച് സംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയതായി കെ വി സുമേഷ് എംഎൽഎ അറിയിച്ചു. പ്രമുഖ ഷിപ്പിംഗ് ഏജൻസികളായ ജെ എം ബക്ഷി, പുഷ്പക് ഷിപ്പിംഗ് കോർപ്പറേഷൻ എന്നിവരുടെ പ്രതിനിധികൾക്കൊപ്പം അഴീക്കൽ തുറമുഖം…
ടൂറിസം ഡിപ്പാർട്മെന്റ്, നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമെഴ്‌സ് കിയാൽ, കാനന്നൂർ റോട്ടറി എന്നിവരുമായി സഹകരിച്ച്, ലോക ടൂറിസം രംഗത്ത് വടക്കൻ കേരളം അനുഭവിക്കുന്ന പിന്നാക്കാവസ്ഥക്ക് പരിഹാരമേകാനുള്ള പരിശ്രമങ്ങൾക്ക് ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു .ഹോട്ടൽ ബ്രോഡ് ബീനിൽ സംഘടിപ്പിച്ച മലബാർ ടൂറിസം…
കണ്ണൂർ പെരിങ്ങത്തൂരിൽ മധ്യവയസ്‌കൻ ഭാര്യയെ കഴുത്തറുത്ത് കൊന്നു. പെരിങ്ങത്തൂർ പടിക്കൂലോത്ത് സ്വദേശി രതിയെ(57) ഭർത്താവ് മോഹനനാണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കോയമ്പത്തൂരിൽ ചായക്കച്ചവടം നടത്തുകയായിരുന്നു. പെരിങ്ങത്തൂർ വിഷ്ണുവിലാസം യുപി സ്‌കൂളിനടുത്തുള്ള ഇവരുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. വീട്ടിലെ കറിക്കത്തി ഉപയോഗിച്ച്…
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനംചെയ്യും. നേത്രദാനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസ് ഇന്ന് രാവിലെ 10.15ന് വെല്ലൂർ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. അർബുദത്തെ തുടർന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. ചെന്നൈയിലെ…
കണ്ണുർ: രാഷ്ട്രീയ അക്രമങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ പറഞ്ഞു.രാഷ്ട്രീയ കൊലപാതകങ്ങളും തിരിച്ചടികളും കേരള സമൂഹത്തിൽ നടക്കുന്നത് ജനാധിപത്യത്തിൻ്റെ വെളിച്ചം കെടുത്തുകയാണ് ചെയ്യുന്നത്. കണ്ണുർ പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കണ്ണുരിൽ…
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം നാല് പേർക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് സമർപ്പിക്കാൻ കോടതി പ്രതികള്‍ക്ക് നിർദേശം നല്‍കി. കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ വി കുഞ്ഞിരാമന് പുറമെ സിപിഎം നേതാവ്…
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ മൃതദേഹം ഇന്ന് രാത്രിയോടെ കൊച്ചിയിലെ വസതിയിലെത്തിക്കും. റോഡ് മാര്‍ഗമാണ് ഭൗതിക ശരീരം എറണാകുളത്ത് എത്തിക്കുക. നാളെ രാവിലെ എറണാകുളം ഡിസിസി ഓഫിസിലും കാക്കനാട് കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും.ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പി.ടിയുടെ…
തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിൽ വിവരസാങ്കേതിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിയങ്ക ഗാന്ധിയുടെ ആരോപണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ബുധനാഴ്ച ശരിവച്ചിരുന്നു. ഇപ്പോൾ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മെയിട്ടിയുടെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി…