ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വിസിയായി പുനര്‍നിയമനം തേടി കത്തയച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയിലേക്ക്. ലോകായുക്തയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വി.സിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായി.…
സർവകലാശാല നിയമന വിവാദത്തിൽ കണ്ണൂരിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംയുക്തമായാണ് മാർച്ച് സംഘടിപ്പിച്ചത്. കണ്ണൂർ സർവകലാശാലയുടെ ബോർഡിനു മുകളിൽ കമ്മ്യൂണിസ്റ്റ് പാഠശാല എന്ന ബാനർ കെട്ടിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.…
ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ഇന്ന് നടത്തിയത് സൗഹാദപരമായ കൂടിക്കാഴ്ചയെന്ന് സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍. തങ്ങളുടെ ആശങ്ക ക ള്‍ മന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ കൃത്യമായ ചര്‍ച്ച വേണമെന്ന സമരക്കാരുടെ ആവശ്യം മന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും സമരക്കാര്‍ പറഞ്ഞു.ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച നടന്ന്, ആവശ്യങ്ങള്‍ പരിഗണിച്ചശേഷമേ സമരത്തില്‍…
കശ്മീരിൽ അതിർത്തിയിൽ തീ പിടിച്ച ടെന്‍റില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ ബി.എസ്.എഫ് ജവാൻ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രി ആണ് സംഭവം. അനീഷ് ജോസഫ് കാവൽ നിന്നിരുന്ന ടെന്‍റിന് തീ പിടിച്ചു. രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയപ്പോൾ പരിക്കേറ്റാണ്…
ശബരിമല മകര വിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വിദ്യാർഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി ഇന്ന് ഗതാഗതമന്ത്രി ചർച്ച നടത്തും. നിർണായകമായ ചർച്ചയാണ്…
ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയില്‍ പരിഹാരമുണ്ടാകില്ലെന്ന സൂചന നല്‍കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു. പിജി ഡോക്ടേഴ്‌സിന്റെ സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ന് ഡോക്ടര്‍മാര്‍ ആരോഗ്യമന്ത്രിയെ കാണുന്നത്. മന്ത്രി പേരിനുവേണ്ടിയാണ് കാണാന്‍ തയ്യാറായതെന്ന് ഓഡിയോ സന്ദേശത്തില്‍ പറയുന്നു. പ്രതിഷേധം ശക്തമാക്കണമെന്നും ആഹ്വാനമുണ്ട്.‘നമ്മളിപ്പോള്‍ ഭയങ്കര…
കോട്ടയം പുതുപ്പള്ളിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പെരുംകാവിൽ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. റോസന്ന എന്ന യുവതിയാണ് ഭർത്താവ് പടനിലം പയ്യപ്പാടി പെരുങ്ങാവ് വീട്ടില്‍ സജിയെ വെട്ടി കൊന്നത്. റോസന്നക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കൊലപാതകത്തിന് ശേഷം…
പാലക്കാട് വടക്കഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വടക്കഞ്ചേരി പാളയം സ്വദേശി ശിവനാണ് വെട്ടേറ്റത്. ശിവന്‍റെ കഴുത്തിനും കാലിനും വെട്ടേറ്റിട്ടുണ്ട്. രക്തം വാര്‍ന്നുപോയെങ്കിലും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ശിവനെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബി.ജെ.പി, ആര്‍.എസ്.എസ് പ്രവർത്തകരാണ് ശിവനെ അക്രമിച്ചതെന്ന് കോൺഗ്രസ്…
കൂനൂരിൽ സൈനിക ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങ് മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ആരോഗ്യ നിലയിൽ കാര്യമായി പുരോഗതിയില്ല. ഇടക്കിടെ മെച്ചപ്പെടുകയും ചിലപ്പോൾ പഴയ രീതിയിലേക്ക് മാറുകയും ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിതാവ് റിട്ട.കേണൽ കെ.പി.സിങ്ങ് പറഞ്ഞു.…
പാലക്കാട് വടക്കഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വടക്കഞ്ചേരി പാളയം സ്വദേശി ശിവനാണ് വെട്ടേറ്റത്. ശിവന്‍റെ കഴുത്തിനും കാലിനും വെട്ടേറ്റിട്ടുണ്ട്. രക്തം വാര്‍ന്നുപോയെങ്കിലും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ശിവനെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബി.ജെ.പി, ആര്‍.എസ്.എസ് പ്രവർത്തകരാണ് ശിവനെ അക്രമിച്ചതെന്ന് കോൺഗ്രസ്…