ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു:ഒരു പൈലറ്റ് മരിച്ചു

ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന്  ഒരു പൈലറ്റ് മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരു പൈലറ്റിന് പരുക്കേറ്റു .ഗുറേസ് സെക്ടറിലാണ് ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്ടര്‍ തകര്‍ന്നത്. പൈലറ്റും, സഹപൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിൽ ഉണ്ടായത്. അപകടശേഷം ഇരുവരെയും കാണ്മാനിലായിരുന്നു.സേന നടത്തിയ തെരച്ചിലിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റുമാരെ കണ്ടെത്തിയത്.അതേസമയം, അപകട…

/

ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; പഠിക്കും, ‘ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും’

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നു. ജനവിധി നേടിയവര്‍ക്ക് വിജയം ആശംസിക്കുന്നു. ആത്മാര്‍ത്ഥയോടെ കഠിനാധ്വാനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഞാനെന്റെ നന്ദി അറിയിക്കുന്നു. ഞങ്ങളിതില്‍ നിന്ന്…

//

ഗോവയിൽ മുഖ്യമന്ത്രി സ്ഥാനത്തേ ചൊല്ലി തർക്കം; അവകാശവാദം ഉന്നയിച്ച് വിശ്വജിത്ത് റാണെ

20 സീറ്റുകൾ നേടി ഭരണം ഉറപ്പിക്കുമ്പോഴും ഗോവ ബിജെപിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി തർക്കം. പ്രമോദ് സാവന്തിനൊപ്പം വിശ്വജിത്ത് റാണെയും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചു. അതിനാൽ ബിജെപി നേതാക്കൾ ഇന്ന് ഗവർണറെ കാണില്ല. കൂടിക്കാഴ്ചയ്ക്ക് അനുവദിച്ച സമയം റദ്ദാക്കി.തുടക്കം മുതൽ തന്നെ വിശ്വജിത്ത്…

//

ഉത്തർപ്രദേശിൽ ചരിത്ര നേട്ടവുമായി ബിജെപി; യോഗി ഉൾപ്പെടെ ബിജെപി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ജയിച്ചു

ഉത്തർ പ്രദേശിൽ ചരിത്ര നേട്ടവുമായി ബിജെപി. യോഗി ആദിത്യനാഥിന്റെ പ്രഭാവത്തിൽ വിജയക്കുതിപ്പിലാണ് ബിജെപി.സംസ്ഥാനത്ത് യോഗി ആദിത്യനാഥ് ഉൾപ്പെടെ ബിജെപി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ജയിച്ചു.ബിജെപി സംസ്ഥാനത്ത് കോൺഗ്രസിനേയും ബിഎസ്പിയേയും നാമാവശേഷമാക്കി. വെല്ലുവിളിയാകാതെ സമാജ്വാദി പാർട്ടിയും രണ്ടക്കം പോലും തികയ്ക്കാതെ കീഴടങ്ങി. തുടക്കം മുതൽ തന്നെ…

//

പഞ്ചാബിൽ അമരീന്ദർ സിംഗ് തോറ്റു

മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് തോൽവി. പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസ് നേതാവ് കൂടിയായ അമരീന്ദർ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിക്ക് മുന്നിലാണ് തോറ്റത്. അമരീന്ദർ സിംഗിന് 20,105 വോട്ടുകൾ ലഭിച്ചപ്പോൾ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്.…

//

ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്:ചരിത്രത്തിലാദ്യമായി ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച

ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്. 44 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചുകഴിഞ്ഞു.ചരിത്രത്തിൽ ആദ്യമായാണ് ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. 22 സീറ്റുകളിലാണ് കോൺഗ്രസിനു ലീഡ് ഉള്ളത്. ഭരണത്തുടർച്ച ഉറപ്പിച്ചെങ്കിലും ഉത്തരാഖണ്ഡിൽ മന്ത്രി പുഷ്കർ സിംഗ് ധാമി പിന്നിലാണ്. ഖതിമ നിയോജക മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ഭുവൻ ചന്ദ്ര…

//

ഗോവയിലും പ്രതീക്ഷ മങ്ങുന്നു; അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്

ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ഗോവയില്‍ അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്. മാര്‍ഗാവോയിലെ ഒരു ഹോട്ടലിലാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം നടക്കുക.ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന…

//

ഗോവയിൽ ഇഞ്ചോടിഞ്ച് പോരാടി ബിജെപിയും കോൺഗ്രസും

ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 16 സീറ്റിൽ ബിജെപിയും 15 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. ഗോവയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 21 സീറ്റാണ്. നേരത്തെ 21 സീറ്റിലേക്ക് ബിജെപി എത്തിയിരുന്നു. ഒരു കക്ഷിക്കും മാന്ത്രിക സംഖ്യ കടക്കാനായില്ലെങ്കില്‍ സഖ്യ ഭരണം വരും. ഈ വേളയിൽ…

//

പഞ്ചാബില്‍ ആം ആദ്മി ഭരണത്തിലേക്ക്

പഞ്ചാബില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഭരണത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എ.എ.പി ഇത്തവണ 84 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 17 സീറ്റിലും ബി.ജെ.പി നാല്് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. അമരീന്ദര്‍ സിംഗിന് വന്‍…

//

രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് 31 ന്; കേരളത്തിൽ ഒഴിവ് വരുന്നത് മൂന്ന് സീറ്റുകൾ

ദില്ലി: രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.ആ മാസം 31 ന് ആണ് തെരഞ്ഞെടുപ്പ്. ഈ മാസം 14 ന് വിജ്‍ഞാപനം പുറത്തിറങ്ങും. ആറ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് . കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ…

///