ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
സംസ്ഥാനത്തെ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ പൂർണ്ണമായും ഡിജിറ്റിലാകുന്നു. അയൽക്കൂട്ടങ്ങളുടെ പൂർണമായ വിവരങ്ങളും സാമ്പത്തിക ഇടപാടുകളടക്കം സെപ്റ്റംബറിനുള്ളിൽ പൂർണമായും ലോക്കോസ് എന്ന മൊബൈലിൽ രേഖപ്പെടുത്തും. വായ്പ നൽകുന്നതിലെ ക്രമക്കേട് അടക്കം തടയാനാണ് ഡിജിറ്റലൈസ് ചെയ്യുന്നത്. സംസ്ഥാനത്ത് 2,53,000 അയൽക്കൂട്ടങ്ങളുണ്ട്. അയൽക്കൂട്ടങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന എഡിഎസ്- സിഡിഎസ്…
ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ബാംഗ്ലൂരിൻ്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച ലക്നൗ മൂന്നാം സ്ഥാനത്തും രണ്ട് മത്സരങ്ങളിൽ ഒരെണ്ണം വിജയിച്ച ആർസിബി പട്ടികയിൽ ഏഴാമതുമാണ്. ഒരു കളി…
രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിലെത്തി. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് അനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക 6.91 ശതമാനമായി ഉയർന്നു. ഒരു ദിവസത്തിനിടെ 5580 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്കിൽ വലിയ വ്യത്യാസമാണുണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 3.39 ശതമാനമായിരുന്ന പോസിറ്റിവിറ്റി…
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിഷു പ്രമാണിച്ച് രണ്ട് മാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുക. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 1871 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.ഫെബ്രുവരി മാസത്തില്‍ കണ്‍സോര്‍ഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളില്‍ നിന്ന് 800 കോടി വായ്പ…
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഡിജിപിക്ക് പരാതി നൽകി.കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ചിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ (എ.എസ്. ഐ ) ശശിധരൻ കെ.പി കക്കറ എന്ന ഉദ്യോഗസ്ഥനാണ് സമൂഹമാധ്യമങ്ങളിൽ കെപിസിസി പ്രസിഡന്റിന് എതിരായി പോസ്റ്റിട്ടത്. രാഷ്ട്രീയ…
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. രണ്ട് ദിവസമായി മാറാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഏപ്രിൽ 6 മുതൽ സ്വർണവിലയിൽ ഇടിവുണ്ട്. മൂന്ന് തവണയായി 660 രൂപയുടെ ഇടിവാണ് കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില. ഇന്ന് 320…
കേരള തീരത്ത് 09/04/2023 വൈകുന്നേരം 05.30 മുതൽ 10/04/2023 രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ…
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രതിയുമായി കോടതിയിലേക്കെത്തിയത്. കോടതി പരിസരത്തും സുരക്ഷ കൂട്ടിയിട്ടുണ്ട്. പതിനൊന്ന് ദിവസമാണ് കസ്റ്റഡിയിൽ വിട്ടത്.ഇന്നലെ കരൾ സംബന്ധമായ അസുഖം…
മലപ്പുറത്ത് പതിനാലു വയസുകാരൻ ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ കിട്ടി. കുട്ടിയുടെ വാപ്പ കല്‍പകഞ്ചേരി അബ്ദുല്‍ നസീര്‍ (55) ന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 25000 രൂപ പിഴയായി ശിക്ഷ വിധിച്ചപ്പോള്‍ ബൈക്ക്…
കണ്ണൂർ:ക്രിസ്തു കുരിശിൽ മരണം വരിച്ചതിന്റെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിച്ചു. നഗരത്തിലെ കത്തോലിക്കാ ദേവാലയങ്ങളായ ഹോളി ഫാമിലി ചർച്ച് തെക്കിബസാർ, ശ്രീപുരം സെന്റ് മേരീസ് ചർച്ച്, മേലെ ചൊവ്വ സെന്റ് ഫ്രാൻസിസ് അസീസി ചർച്ച്, ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ എന്നിവയുടെ നേതൃത്വത്തിൽ…