രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
മത്സരിച്ച് ഗുളിക കഴിച്ചതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഊട്ടി മുനിസിപ്പൽ ഉറുദു മിഡിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അയൺ ഗുളികകൾ അമിതമായി കഴിച്ചതിനെ തുടർന്ന് മരിച്ചത്. ജയ്ബ ഫാത്തിമ (13) എന്ന കുട്ടിയാണ് മരിച്ചത്. കുട്ടി 45 ഗുളികകൾ കഴിച്ചെന്നാണ്…
കെഎസ്ആർടിസിയിൽ ശമ്പള കുടിശ്ശിക ഇല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇതിനെതിരെ തെറ്റായ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. കെഎസ്ആർടിസി ശമ്പളം ഒന്നിച്ച് കൊടുക്കണമെന്നാണ് സർക്കാർ നിലപാട്. ഈ മാസത്തെ ശമ്പളം അഞ്ചാം തിയതി പകുതി നൽകി. ധനകാര്യ വകുപ്പിൽ നിന്ന് പണം ലഭിക്കാൻ…
കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി മകൻ സോണി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം.ഇന്ന് പുലർച്ചെ ലില്ലിയുടെ വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും…
പൊതുവാച്ചേരിയിലെ വീട്ടിൽ നിന്നും എടക്കാട് പോലീസ് 2 കിലോയിലധികം കഞ്ചാവ് പിടികൂടി.പൊതുവാച്ചേരിയിലെ റഹിമിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്.പൊതുവാച്ചേരി സ്വദേശി പി. അബ്ദുൽ റഹീം, സഹോദരൻ പി മുനീർ, തളിപ്പറമ്പിലെ ജോമോൻ ടി കെ, വാരത്തെ പി.സൂരജ് എന്നിവരാണ് പിടിയിലായത്.ചെറു പേക്കറ്റുകളാക്കുന്നതിനിടെയാണ് 4 പേരെയും…
കനറാ ബാങ്കിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ കനറാ ബാങ്ക് കണ്ണൂർ നോർത്ത് റീജ്യണിന്റെ കീഴിലുള്ള എല്ലാ ശാഖകളിലും നാണയവിതരണം നടത്തുന്നു. ഒന്ന്, രണ്ട്, അഞ്ച്, 10, 20 രൂപയുടെ നാണയങ്ങളാണ് വിതരണം ചെയ്യുന്നത്. ഉച്ചയ്ക്കുശേഷം കനറാ ബാങ്കിന്റെ ഫോർട്ട്…
ആറളം ഗ്രാമപഞ്ചായത്തിലെ വീർപ്പാട്ടെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോ മീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ…
സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണം മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നും ആരോപണത്തിന് എതിരെ കേസ് കൊടുക്കുമെന്നും നിയമപരമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള സ്ഥിരം ആരോപണങ്ങളാണ് ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ്. സ്വപ്നയിൽ നിന്നും…
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5140 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 45 രൂപ വർധിച്ച് 4245 രൂപയായി.…
കണ്ണൂർ; വൃക്ക രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനായി, ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന, ആസൂത്രിതവും സമഗ്റവുമായ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ഐ എം എ ഹാളിൽ സംഘടിപ്പിച്ച പഠന സെമിനാർ അഭിപ്രായപ്പെട്ടു. ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി…
10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചു. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അയിരൂർ സ്വദേശി ബൈജു (41) വിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി മൂന്നു…