കെഎസ്ആർടിസിയിൽ കൂട്ട നടപടി,ആറ് ജീവനക്കാർക്ക് സസ്പെൻഷൻ

ഗുരുതര ചട്ടലംഘനവും, അച്ചടക്കലംഘനവും നടത്തുകയും സ്വഭാവ ദൂഷ്യപരമായ പ്രവർത്തി കാരണം കോ‍ർപ്പറേഷന്‍റെ  സത്പേരിന് കളങ്കം വരുത്തുകയും ചെയ്ത ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളിൽ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. അപകടകരമായ വിധം ബസ് ഡ്രൈവ് ചെയ്ത് രണ്ട് കോളേജ് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന സംഭവത്തിൽ ചടയമം​ഗലം…

///

സംസ്ഥാനത്ത് ചൂടുകൂടുന്ന പശ്ചാതലത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശങ്ങളിറക്കി

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ. * പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.…

//

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത മുന്നറിയിപ്പ്

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ് നൽകി.മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും…

//

ഖുറാൻ പാരായണ മത്സരത്തിൽ നാലാം സ്ഥാനത്തെത്തി ഇന്ത്യക്കാരൻ, അഭിമാനം

ഈജിപ്തിൽ നടന്ന ലോക ഖുറാൻ പാരായണ മത്സരത്തിൽ നാലാം സ്ഥാനം നേടി ഇന്ത്യക്കാരൻ. അസമിലെ കരിംഗഞ്ച് സ്വദേശിയായ കാരി മഞ്ജൂർ അഹമ്മദ് (26) ആണ് ഇന്ത്യക്കായി നാലാം സ്ഥാനം നേടിയത്. നേരത്തെ, തുർക്കിയിലും മലേഷ്യയിലും നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് അഞ്ച്, ഒമ്പത് സ്ഥാനങ്ങൾ…

//

ചക്കരക്കല്ലിൽ വൻ മദ്യവേട്ട

ചക്കരക്കൽ ടൗണിന് സമീപം കണ്ണോത്ത് വീട്ടിൽ കുറുക്കൻ വിനോദ് എന്ന വിനോദനെയാണ് (58) 70 ലിറ്റർ മദ്യവുമായി ചക്കരക്കൽ സി.ഐ. ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്.ഇന്നലെ സി.ഐ. ശ്രീജിത്ത് കൊടേരിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് 30 കുപ്പി മദ്യവുമായി വിനോദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.…

//

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഉയർന്ന താപനില സാധാരണയിൽ നിന്നും 3°c മുതൽ 4°c വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ ഉയർന്ന താപനില 39°c മുതൽ 40°c വരെ ഉയരാനാണ് സാധ്യത.…

//

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, അതിഥി തൊഴിലാളി മരിച്ചു

എറണാകുളം ജില്ലയിലെ അല്ലപ്രയ്ക്കടുത്ത്  കുറ്റിപ്പാടത്ത്  പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അതിഥി തൊഴിലാളി മരിച്ചു. ഒറീസാ സ്വദേശി രതൻ കുമാറാണ് മരിച്ചത്. മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരും ഒറീസയിൽ നിന്നുള്ളവരാണ്. പരിക്കേറ്റവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.…

//

വേതനം പരിഷ്ക്കരിക്കണം; റേഷൻ വ്യാപരികൾ സമരത്തിലേക്ക്

വേതന പരിഷ്‌കരണമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു. ഇ – പോസ് ഇല്‌ക്ട്രോണിക് സംവിധാനത്തിന്റെ നിരന്തര തകരാർ ഉടൻ പരിഹരിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ റേഷൻ വിതരണ മേഖല നേരിടുന്ന പ്രതിസന്ധികൾ സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ചാണ് വ്യാപാരികൾ…

//

തെറ്റ് ചെയ്യുന്നവരെ സിപിഐഎം സംരക്ഷിക്കില്ല,പാര്‍ട്ടി വിരുദ്ധ നിലപാട് കണ്ടാല്‍ സ്വഭാവികമായും പാര്‍ട്ടിക്ക് പുറത്താകും; മുഖ്യമന്ത്രി

ആകാശ് തില്ലങ്കേരിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്യുന്നവരെ സിപിഐഎം സംരക്ഷിക്കില്ല. തെറ്റ് ചെയ്താല്‍ അത് തിരുത്താന്‍ നോക്കും. തിരുത്തിയില്ലെങ്കില്‍ നടപടിയെടുക്കും. അതാണ് രീതി എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.‘തെറ്റുകള്‍ മറച്ചു വെച്ചു സംരക്ഷിക്കുന്ന രീതി ഞങ്ങള്‍ക്കില്ല. പാര്‍ട്ടി വിരുദ്ധ…

//

പ്രതിപക്ഷ ഐക്യം വേണ്ട; 2024 ൽ ഒറ്റയാൾ പോരാട്ടത്തിനൊരുങ്ങി മമത ബാനർജി

പ്രതിപക്ഷ ഐക്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി അറിയിച്ചു. ജനപിന്തുണയോടെ ഒറ്റയ്ക്ക് പോരാടും. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് മമത നിർണായക പ്രഖ്യാപനം നാടത്തിയിരിക്കുന്നത്.2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ…

///