കത്ത് വിവാദത്തില്‍ അന്വേഷണ കമീഷനെ നിയോഗിച്ച് സി.പി.എം

4 മിനിറ്റ് വായിച്ചു

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സി.പി.എം അന്വേഷണ കമീഷനെ നിയോഗിച്ചു. സി. ജയന്‍ ബാബു, ഡി.കെ. മുരളി, ആര്‍. രാമു എന്നിവര്‍ അന്വേഷിക്കും. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ പരിധില്‍ ജനുവരി 7 ന് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമന കത്ത് വിവാദത്തില്‍ ആരോപണ വിധേയരെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മേയറുടെ രാജി ആവശ്യപ്പെട്ട് അടുത്ത മാസം 6 ന് കോര്‍പറേഷന്‍ ഓഫീസ് വളയാനും ബി.ജെ.പി ആഹ്വാനം ചെയ്തിരുന്നു.

വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസമായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!