Placeholder Photo
//

ഡോ. ശ്രീറാം വെങ്കിട്ടരാമനും ഡോ. രേണുരാജും വിവാഹിതരായി

7 മിനിറ്റ് വായിച്ചു

ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണുരാജും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വ്വീസ് കേര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനും രേണു രാജും സിവില്‍ സര്‍വീസിലേക്ക് എത്തുന്നത്. 2012 ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്. ദേവികുളം സബ് കളക്ടറായി ജോലി ചെയ്യവെ സ്വീകരിച്ച നടപടികള്‍ വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു.പിന്നീട് 2019ല്‍ ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. കാര്‍ ഓടിച്ചത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണെന്നുമായിരുന്നു ശ്രീറാമിന്റെ മൊഴി. ഈ കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെ 2020 മാര്‍ച്ചില്‍ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു.പിന്നീടാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായും, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായും ചുമതലപ്പെടുത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!