സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം

5 മിനിറ്റ് വായിച്ചു

കണ്ണൂർ :കൈത്തറി വസ്ത്ര മേഖലയുടെ പ്രചരണാർത്ഥം സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്റ്ററേറ്റിൻ്റെയും കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 5 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ യോഗശാല റോഡിലെ ജവഹർ ലൈബ്രറി ഹാളിൽ വെച്ചാണ് മത്സരം നടക്കുന്നത്. എൽ. പി, യു.പി,എച്ച്.എസ് വിദ്യാർത്ഥികൾക്ക് പ്രത്യേകം പ്രത്യേകമായിട്ടാണ് മത്സരം.

മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ 2025 ഒക്ടോബർ 3ന് മുമ്പായി താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ലിങ്കിൽ നൽകിയിരിക്കുന്ന അപ്രക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ഇ മെയിൽ മുഖേനയോ എത്തിക്കേണ്ടതാണ്. മത്സരം സംബന്ധിച്ച നിബന്ധനകൾ അപേക്ഷ ഫോറത്തോടൊപ്പം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

അപേക്ഷാ ഫോറം ഗൂഗിൾ ലിങ്ക്:

https://drive.google.com/file/d/1vUfDb-D08OZbVHTmH5LiiCQx-9ZtzrHS/view?usp=sharing

ഫോൺ നമ്പർ:
9645424372
9446337651

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!