കണ്ണൂർ ആർ.ടി ഓഫീസ് ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനൽ ഡിസംബർ എട്ടു മുതൽ 12 വരെയുള്ള തീയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡ്രൈവിങ്, ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകളും വാഹനങ്ങളുടെ ഫിറ്റ്നസ്, രജിസ്ട്രേഷൻ പുതുക്കൽ, രജിസ്ട്രേഷൻ റദ്ദ് ചെയ്യൽ എന്നിവയ്ക്കുള്ള വാഹന പരിശോധനകളും മാറ്റിവെച്ചു.
മേൽ ദിവസങ്ങളിൽ ടെസ്റ്റിന് സ്ളോട്ട് ലഭ്യമായവർ മറ്റൊരു ദിവസത്തേക്ക് ഓൺലൈനായി തീയ്യതി സെലക്ട് ചെയ്തു ടെസ്റ്റിന് ഹാജരാകണമെന്ന് കണ്ണൂർ റീജ്യനൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.