പരിയാരം ഏമ്പേറ്റിൽ നിയന്ത്രണം വിട്ട വാൻ മറിഞ്ഞ് അഞ്ച് പേർക്ക് പരുക്കേറ്റു

3 മിനിറ്റ് വായിച്ചു

പരിയാരം :കണ്ണൂർ – കാസർകോട് ദേശീയപാതയിലെ പരിയാരം ഏമ്പേറ്റില്‍  മാരുതി ഓമ്നി വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കൊളച്ചേരി സ്വദേശികളായ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. കൊളച്ചേരി കമ്പില്‍ സ്വദേശികളായ സറീന മന്‍സിലില്‍ അബൂബക്കര്‍(55), സജ ഫാത്തിമ(20), ആമിന(55), ഹന്ന ഫാത്തിമ(22), ഷിഫ(17), സെറീന, മുഹമ്മദ് ഫെമിന്‍(12) എന്നിവര്‍ക്കാണ് പരുക്കേറ്റത്.


ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കമ്പിലില്‍ നിന്നും കാസര്‍ഗോഡേക്ക് പോകുകയായിരുന്നു വാൻ ആണ് അപകടത്തിൽപ്പെട്ടത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!