കണ്ണൂർ ജില്ലയിൽ നാല് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല

5 മിനിറ്റ് വായിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ നാല് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാർഡിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചത്. ആന്തൂർ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ മാത്രം പത്രിക നൽകിയത്. പത്രിക സമർപ്പണം പൂർത്തിയായതോടെ മുന്നണികള്‍ക്കെല്ലാം തലവേദനയായി വിമത ഭീഷണി നിലനില്‍ക്കുകയാണ്.

മിക്ക ജില്ലകളിലും മൂന്ന് മുന്നണികൾക്കും വിമത ഭീഷണിയുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിൽ എൽഡിഎഫും യുഡിഎഫും വിമത ശല്യം നേരിടുന്നുണ്ട്. ശനിയാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. തിങ്കളാഴ്ചവരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. അതിനുശേഷം മത്സരത്തിന്‍റെ പൂർണ ചിത്രം തെളിയും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!