ജിഐഎസ് മാപ്പിംഗ്: കെട്ടിട സര്‍വ്വേ ആരംഭിച്ചു

4 മിനിറ്റ് വായിച്ചു

സമഗ്ര ജിഐഎസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായി രാമന്തളി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പൊതു-സ്വകാര്യ ആസ്തികളും അടിസ്ഥാന വിവരങ്ങള്‍ സഹിതം മാപ് ചെയ്യുന്നു. ഇതിന്റെ ഭാഗമായി കെട്ടിട സര്‍വ്വേ ആരംഭിച്ചു. പഞ്ചായത്ത് നിയോഗിച്ച ആളുകള്‍ക്ക് പൂര്‍ണവും സത്യസന്ധവും കൃത്യവുമായ വിവരങ്ങള്‍ നല്‍കണമെന്നും സര്‍വ്വേ എളുപ്പമാക്കുന്നതിന് കെട്ടിട്ടങ്ങളുടെ നികുതി അടച്ച രസീതും സ്ഥലത്തിന്റെ സര്‍വ്വേ നമ്പര്‍, റേഷന്‍ കാര്‍ഡ് കളര്‍, നമ്പര്‍ എന്നിവ കരുതണമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. സത്യസന്ധവും പൂര്‍ണവുമായ വിവരങ്ങള്‍ നല്‍കി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!