സ്വർണ വില സർവ്വകാല റെക്കോഡിൽ ; പവന് 80,000 കടന്നു

5 മിനിറ്റ് വായിച്ചു

കണ്ണൂർ :സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് 1000 രൂപ കൂടി 80,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ കുറഞ്ഞ് 79480ൽ എത്തിയ സ്വർണവില വൈകുന്നേരം 79,880 ആയി കൂടിയിരുന്നു. ഗ്രാമിന് 125 രൂപ കൂടി 10,110 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവു ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണ വ്യാപാരം നടക്കുന്നത്. ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് സ്വർണവില സൃഷ്ടിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!