കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ അഞ്ചിടത്ത് യു.ഡി.എഫും രണ്ടിടത്ത് എൻ.ഡി.എയും ഒരിടത്ത് എൽ.ഡി.എഫും വിജയിച്ചു. തളാപ്പ് ടി.പി ജമാൽ, ഉദയം കുന്നിൽ അനൂപ് ബാലൻ, കൊറ്റാളിയിൽ കെ. ഉഷാ കുമാരി, അത്താഴക്കുന്നിൽ കെ. ശ്രീജ, കക്കാട് സി.കെ ഷബീർ എന്നിവരാണ് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥികൾ.
പള്ളിക്കുന്നിലെ സിറ്റിംഗ് സീറ്റിൽ ബി ജെ പി യുടെ ദീപ്തി വിനോദ് സീറ്റ് നിലനിർത്തിയപ്പോൾ കൊക്കേൻ പാറ ഡിവിഷൻ സിപിഎമ്മിൽ നിന്ന് ബിജെപിയിലെ കെ മഹേഷ് പിടിച്ചെടുത്തു. കുന്നാവിൽ എൽ.ഡി.എഫിലെ കെ. സീതയും വിജയിച്ചു.