ജെസിഐ ഇന്ത്യയുടെ കേരളത്തിൽ നിന്നുള്ള ആദ്യ ദേശീയ പ്രസിഡൻ്റായ എസ്. രാജേന്ദ്രനാഥ് പൈയുടെ . സ്‌മരണയ്ക്കായി SR Pal Foundation-JCI India Zone 19 Momersi SR Pai Young Speaker Contest 2025-ൻ്റെ സോൺ തല മത്സരം ജൂലൈ 19 ന് ശനിയാഴ്‌ച രാവിലെ 10 മണിക്ക് കണ്ണൂരിലെ മഹാത്മാ മന്ദിരത്തിൽ വച്ച് നടത്തപ്പെടുന്നു.
കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യJCI നാഷണൽ പ്രസിഡന്റ്റ് എന്നതിലുപരി, ഇന്ത്യ കണ്ട ഏറ്റവും മികച്ച ദേശീയ നേതാക്കളിൽ ഒരാളായി എസ്ആർ പൈ അംഗീകാരം നേടിയയാളാണ്. ജെസിഐയുടെ മൂല്യങ്ങൾ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാനും യുവജനശക്തിയെ സാമൂഹികമായ മാറ്റത്തിനായി ആകർഷിക്കാനും, പ്രേരിപ്പിക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങൾ ചരിത്രത്തിൽ താളുകളിൽ സ്ഥിരമായി നിലനിൽക്കുന്നതാണ്. തന്റെ പ്രവർത്തനകാലത്തു ജെസിഐയെ ഒരു സമഗ്രമായ വികസനവേദിയാക്കി ഉയർത്തിയതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ ദർശനത്തിന്റെയും മഹത്വത്തിന്റെയും പ്രതിഫലനമായാണ് ഈ സ്‌പീക്കർ കോണ്ടസ്റ്റ്, SR Pai Foundation-ന്റെ പിന്തുണയോടെ, വിവിധ സോണുകളിലായി കേരളത്തിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

18 മുതൽ 35 വയസ്സുവരെയുള്ള, JCI അംഗങ്ങളോ അല്ലാതെയോ ആയ. മലയാളത്തിൽ പ്രസംഗിക്കാൻ കഴിവുള്ള യുവതി-യുവാക്കൾക്ക് അവരുടെ വാക്ചാതുര്യവും ആശയവിനിമയ ശേഷിയും സാമൂഹിക വേദിയിൽ പ്രകടിപ്പിക്കാനുള്ള അപൂർവ അവസരമാണ് ഈ മത്സരം. മത്സരത്തിന്റെ ആദ്യഘട്ടമായ സോൺ തലത്തിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടിയ മത്സരാർത്ഥികൾക്ക് JC കേരള സ്റ്റേറ്റ് ലെവൽ ഫൈനലിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കും. സംസ്ഥാനതലത്തിൽ വിജയികൾക്ക് നൽകുന്ന ₹25,000, 15,000, 5,000 എന്നിങ്ങനെയുള്ള ക്യാഷ് അവാർഡുകളും, Kerala’s Best Young Speaker എന്ന പ്രൗഢമായ അംഗീകാരവുമായി ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും.
ഈ മത്സരത്തിൽ Zone 19-ൻ്റെ ഭാഗമായ കണ്ണൂർ, കാസർകോട്, വയനാട്, മാഹി എന്നീ പ്രദേശങ്ങളിൽ നിന്നുള്ള 18നും 35 നും വയസ്സിനിടയിൽ വരുന്ന യുവതി യുവാക്കൾക്ക് പങ്കെടുക്കാവുന്നതാണ്.
ഇത് വെറും ഒരു മത്സരം മാത്രമല്ല – യുവാക്കളെ സമൂഹം കേൾക്കേണ്ട ശബ്ദങ്ങളായി രൂപപ്പെടുത്തുന്ന വീക്ഷണവും, ആശയവും നിറഞ്ഞ ഒരു സാമൂഹ്യപ്രവർത്തനവേദിയുമാണ്.
“ഒരു ശബ്ദം, ഒരു വിപ്ലവം” എന്ന് വിളിച്ചുയരുന്ന ഈ വേദി, യുവത്വത്തിന് അവരുടെ സ്വപ്നങ്ങൾ അവസരമാക്കി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു ശക്തമായ ചുവടുവയ്പ്‌പാണ്. പത്രസമ്മേളനത്തിൽ സോൺ 19 മേഖല പ്രസിഡണ്ട് ജെസിൽ ജയൻ, സോൺ വൈസ് പ്രസിഡൻ്റ് ശ്രുതി കിഷോർ ,ബോർഡ് മെമ്പർ സന്ദീപ് ഷേണായി സോൺ ഡയറക്‌ടർ മേഘാ പോത്തേൻ, അമുൺ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്
പ്രോഗ്രാം കോർഡിനേറ്റർ
ദിലീപ് കൊതേരി 9447803812