കണ്ണൂർ: പട്ടികജാതി വികസന വകുപ്പ് ബിരുദധാരികളിൽ നിന്ന് എയർലൈൻ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.10-ന് വൈകീട്ട് അഞ്ചിന് മുൻപ് കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ ലഭിക്കണം.

ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് താമസക്കാരായ 20-നും 27-നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷിക്കാം. ഫീസ് സൗജന്യമായിരിക്കും.