9 ദിവസങ്ങളിലായി നൃത്ത സംഗീത രാവുകളിലൂടെ കണ്ണൂരിൻ്റെ മനസ്സ് നിറച്ച കണ്ണൂർ ദസറക്ക് ഉജ്വല പരിസമാപ്തി. സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മാനുഷികതയും മനുഷ്യത്വവും സ്നേഹവും വെല്ലു വിളിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൻ ആയതിനെതിരെ നിയമനടപടികളിലൂടെ മാത്രമല്ല ഇത്തരം സാംസ്കാരിക ഒത്ത് ചേരലുകളിലൂടെയും മനുഷ്യ മനസിനെ ഒന്നിപ്പിച്ച് പ്രതിരോധിക്കാൻ സാധിക്കുമെന്നും മതേതരത്വത്തിൻ്റെ ശംഖുനാദമാണ് കണ്ണൂർ ദസറ വേദികളിലൂടെ ഉയർന്ന് വന്നത് എന്നും അദ്ദേഹം പറഞ്ഞു.

മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര , കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, പി.ഷമീമ ,എം.പി രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ,മുൻ അദ്ധ്യക്ഷന്മാരായ സുമ ബാലകൃഷ്ണൻ, എം.സി ശ്രീജ, ടി.കെ നൂറുന്നിസ ടീച്ചർ, റോഷ്നി ഖാലിദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ പി അബ്ദുള്ള എന്നിവർ സംസാരിച്ചു . മുൻ അദ്ധ്യക്ഷന്മാരായ സുമ ബാലകൃഷ്ണൻ, എം.സി ശ്രീജ, ടി.കെ നൂറുന്നിസ ടീച്ചർ, റോഷ്നി ഖാലിദ് എന്നിവർക്ക് ആദരവും ഉപഹാര സമർപ്പണവും നടത്തി. കണ്ണൂർ കോർപറേഷൻ പി എം എ വൈ ലൈഫ് ഭവന പദ്ധതിയിൽ വീട് പണി പൂർത്തീകരിക്കാനുള്ള ഒമ്പത് കുടുംബങ്ങൾക്കുള്ള പീപ്പിൾ ഫൗണ്ടേഷൻ കേരളയുടെ ധനസഹായവും ദസറ പരിപാടിയുമായി സഹകരിച്ച സ്പോൺസർമാർക്കും അനുബന്ധ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയവർക്കുമുള്ള ഉപഹാര വിതരണവും വിവിധ മത്സര വിജയികൾക്കുള്ള സമ്മാന ദാനവും വേദിയിൽ വെച്ച് കൈമാറി .

തുടർന്ന് അശ്വതി രജീഷ് കെ കെ യുടെ ഭരതനാട്യം, സിനി ടീം മാതൃ വേദി കീഴ്പ്പള്ളിയുടെ മാർഗ്ഗം കളി,ടീം ഡി ഐ എസിൻറെ ഒപ്പന , തളാപ്പ് റെസിഡൻറ് അസോസിയേഷൻറെ ഡാൻഡിയ എന്നിവക്ക് ശേഷം അവിയൽ ബാൻഡിൻറെ മ്യൂസിക്കൽ ഷോയും അരങ്ങേറി.